'ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? ' - വൈറലായി ഡോക്ടറുടെ ചോദ്യം

Last Updated:

അവളുടെ മുഖഭാവങ്ങൾ മാറിമറയുന്നത് കണ്ണ് നിറയേ കണ്ടുകൊണ്ട് അസ്വദിച്ചിട്ടുണ്ടാകുമോ? എന്നെല്ലാം ചോദിച്ചു കൊണ്ട് ആരംഭിക്കുന്ന കുറിപ്പ് ഇതിനകം വൈറലായി കഴിഞ്ഞു.

സോഷ്യൽ മീഡിയ നിറയെ ചർച്ചയായിരിക്കുകയാണ് ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ. അടുക്കളയിൽ തളയ്ക്കപ്പെട്ടു പോകുന്ന സ്ത്രീകളെക്കുറിച്ചും കിടപ്പറയിൽ ലാളന ലഭിക്കാത്ത സ്ത്രീകളെക്കുറിച്ചുമെല്ലാം ചിത്രം പറഞ്ഞു വയ്ക്കുന്നു. സെക്സിനു മുമ്പായി ഫോർപ്ലേയെക്കുറിച്ച് ഭാര്യ പറയുമ്പോൾ അതിൽ വിമ്മിഷ്ടപ്പെടുന്ന ഭർത്താവിനെയും ചിത്രത്തിൽ കാണാം.
ഈ പശ്ചാത്തലത്തിലാണ് ഡോ ഷിനു ശ്യാമളന്റെ കുറിപ്പ് വൈറലാകുന്നത്. ഇരുട്ടത്തു കാണിക്കേണ്ട അഭ്യാസം വല്ലതുമാണോ ലൈംഗികബന്ധം എന്ന് ചോദിച്ചാണ് കുറിപ്പ് ആരംഭിക്കുന്നത്. ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? അവളുടെ മുഖഭാവങ്ങൾ മാറിമറയുന്നത് കണ്ണ് നിറയേ കണ്ടുകൊണ്ട് അസ്വദിച്ചിട്ടുണ്ടാകുമോ? എന്നെല്ലാം ചോദിച്ചു കൊണ്ട് ആരംഭിക്കുന്ന കുറിപ്പ് ഇതിനകം വൈറലായി കഴിഞ്ഞു.
ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് കുറിപ്പ്,
advertisement
"ലൈറ്റ് ഓഫ് ആക്കുവല്ലേ"..
ഇരുട്ടത്തു കാണിക്കേണ്ട അഭ്യാസം വല്ലതുമാണോ ലൈംഗികബന്ധം? കൂരാ കൂരിരുട്ടിൽ തപ്പി തടഞ്ഞു എന്ത് മോഷ്ട്ടിക്കാൻ പോകുന്നതാണ്? ആവോ.
ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? അവളുടെ മുഖഭാവങ്ങൾ മാറിമറയുന്നത് കണ്ണ് നിറയേ കണ്ടുകൊണ്ട് അസ്വദിച്ചിട്ടുണ്ടാകുമോ? അവളുടെ സ്വകാര്യ ഭാഗങ്ങൾ ചുംബിച്ചും നാവ് കൊണ്ട് തഴുകിയും അവളെ ഉണർത്തിയിട്ടുണ്ടാകും? സ്ത്രീക്ക് ഓർഗാസം വരുന്നത് വരെ ഫോർപ്ളേ ചെയ്തു കൊടുത്തിട്ടുണ്ടാവും? അഞ്ചു മിനിറ്റിൽ കാര്യം കഴിഞ്ഞിട്ട് മുണ്ടും മുറുക്കി കുത്തി എത്ര പേർ കിടന്ന് ഉറങ്ങുന്നുണ്ടാകും?
advertisement
ക്ളൈറ്റോറിസ് എന്നത് വികാരങ്ങളുടെ പർവ്വതത്തിന്റെ ഉറവിടം പോലെയാണ്. അതിൽ തൊട്ടും, തലോടിയും, ചുംബിച്ചും, തഴുകിയും, നാവ് കൊണ്ട് ഉണർത്തിയും അവൾ ഉണരുന്നത് കാണുന്നത് തന്നെ ഒരു പുരുഷന് ലൈംഗിക ഉണർവ് നൽകാം.
എന്നും മുകളിൽ കയറി കിടന്ന് മിഷനറി പൊസിഷനിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ മറ്റ് പൊസിഷനുകൾ കൂടി ട്രൈ ചെയ്യുക. നിങ്ങളുടെ മുകളിൽ കയറി അവളോ, വല്ല മേശയിലോ ,സോഫയിലോ കിടന്നോ, രണ്ടു പേരും ചരിഞ്ഞു കിടന്നോ, രണ്ടു പേരും ഇരുന്നോ പല രീതിയിൽ പല പൊസിഷനിൽ പരീക്ഷണങ്ങൾ നടത്തുക.
advertisement
കിടക്കയിൽ മാത്രം ട്രൈ ചെയ്യാതെ, ഇടയ്ക്ക് കുളിമുറി, ലിവിങ് റൂം, അടുക്കള എന്നിവയൊക്കെ വീട്ടിൽ മറ്റ് ആളുകൾ ഇല്ലാത്തപ്പോൾ ഉപയോഗപ്പെടുത്താം. അതിന് സാധിക്കില്ലെങ്കിൽ യാത്ര പോകുമ്പോൾ റിസോർട്ടിലോ ഹോട്ടലിലോ എവിടെയോ നഷ്ടപ്പെട്ട ഉണർവും ഉന്മേഷവും ലൈംഗികതയിൽ തിരികെ കണ്ടെത്തുക.
തേൻ, ചോക്കലേറ്റ് ഒക്കെ നുണഞ്ഞു ഫോർപ്ലെ വ്യത്യസ്തവും അസ്വാദകരവും രുചികരവുമാക്കാം. അടുക്കളയിൽ മാത്രമല്ല, ബെഡ്റൂമിലും അങ്ങു രുചികരമായ പാചകം ചെയ്താലും. രണ്ടുപേർക്കും താൽപര്യമുണ്ടെങ്കിൽ സെക്‌സ് ടോയ്‌സ് ട്രൈ ചെയ്യാവുന്നതാണ്.
സെക്സിൽ മെല്ലെ ഫോർപ്ളേയൊക്കെ ചെയ്തു സ്ത്രീക്ക് കൂടി ഓർഗാസം വരുന്നതൊക്കെ പരിഗണിച്ചു രണ്ടു പേരും ആസ്വദിച്ചു അഞ്ചു മിനിറ്റിൽ തീരുന്ന ഒന്നായി സെക്സിനെ മാറ്റാതെ, അരമണിക്കൂറോ ഒരു മണിക്കൂറോ നീളുന്ന വിനോദമാക്കി അങ്ങു മാറ്റുക. സെക്സ് നല്ലൊരു വ്യായാമം കൂടി ആണെന്ന് ഓർക്കാം😊.
advertisement
The great indian kitchen സിനിമ കണ്ടപ്പോൾ എഴുതണം എന്ന് തോന്നിയത്..
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? ' - വൈറലായി ഡോക്ടറുടെ ചോദ്യം
Next Article
advertisement
തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു
തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു
  • തൃശൂർ-ഗുരുവായൂർ റൂട്ടിൽ തീർത്ഥാടകരും യാത്രക്കാരും ഗുണം കാണുന്ന പുതിയ ട്രെയിൻ ഉടൻ തുടങ്ങും.

  • ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനവും പ്ലാറ്റ്‌ഫോം നിർമാണം വേഗത്തിൽ പൂർത്തിയാക്കാനും നിർദേശം നൽകി.

  • ഇരിങ്ങാലക്കുട-തിരൂർ റെയിൽപാത യാഥാർത്ഥ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമാണ്: മന്ത്രി.

View All
advertisement