കണ്ണൂർ: കൊലവിളി മുദ്രാവാക്യം ഉയർത്തി കണ്ണൂരിൽ സി പി എമ്മിന്റെ പ്രകടനം. 'കൊല്ലേണ്ടവരെ കൊല്ലും ഞങ്ങൾ, തല്ലേണ്ടവരെ തല്ലും ഞങ്ങൾ, കൊന്നിട്ടുണ്ടീ പ്രസ്ഥാനം' - എന്നിങ്ങനെയാണ് കൊലവിളി മുദ്രാവാക്യം പോകുന്നത്.
കഴിഞ്ഞദിവസം വൈകുന്നേരം ചെറുപഴശി നെല്ലിക്കപ്പാലത്ത് ആയിരുന്നു സ്വീകരണ പരിപാടി. കൊലവിളി മുദ്രാവാക്യങ്ങളിൽ കോൺഗ്രസ്, ലീഗ് നേതാക്കളുടെ പേര് പറഞ്ഞ് ആയിരുന്നു പരാമർശങ്ങൾ. ഇതിനിടെ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യു ഡി എഫ് മയ്യിൽ പൊലീസിൽ പരാതി നല്കിയിട്ടുണ്ട്. ഇതിനിടെ സി പി എം ശ്രമിക്കുന്നത് സ്ഥലത്ത് മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനാണെന്ന് യു ഡി എഫ് നേതാക്കൾ ആരോപിച്ചു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.