ശനി, ഞായർ ദിവസങ്ങളിലെ പ്രത്യേക നിയന്ത്രണങ്ങൾ
കെഎസ്ആർടിസി ദീർഘദൂര സർവീസ് ഉണ്ടാകില്ല.
പഴം, പച്ചക്കറികൾ, മത്സ്യ -മാംസം എന്നിവ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം.
ഹോട്ടലുകളില്‍ പാഴ്സല്‍ നേരിട്ട് വാങ്ങാന്‍ അനവദിക്കില്ല. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ഹോം ഡെലിവറി നടത്താവുന്നതാണ്.
സാമൂഹിക അകലം കർശനമായി പാലിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താം. ഇത് നേരത്തേ തന്നെ അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കണം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് യാത്ര ചെയ്യാം.
advertisement
അടിയന്തര സേവനം നല്‍കുന്ന വ്യവസായ സ്ഥാപനങ്ങളിലേയും കമ്പനികളിലെയും ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തില്‍ യാത്ര അനുവദിക്കും.
ആശുപത്രിയിലേക്ക് പോകുന്നവര്‍ക്കും വാക്സിന്‍ എടുക്കാന്‍ പോകുന്നവര്‍ക്കും തിരിച്ചറിയല്‍ രേഖകള്‍ നല്‍കി യാത്ര ചെയ്യാം.
വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്ക് യാത്ര വിവരങ്ങള്‍ കാണിച്ച് യാത്ര ചെയ്യാവുന്നതാണ്.
കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്താന്‍ അനുമതി.
Also Read-കോവിഡ് മൂന്നാം തരംഗം; യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍
കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി കേരളത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ജൂൺ 16 വരെ നീട്ടിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ ആകുംവരെ നിയന്ത്രണങ്ങൾ തുടരണമെന്ന് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടിരുന്നു. രണ്ടാം തരംഗത്തിൽ ടി പി ആർ 30ൽ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്ന് കുറഞ്ഞെങ്കിലും അതിനുശേഷം കാര്യമായ കുറവുണ്ടായില്ല. തുടർന്നാണ് മറ്റന്നാൾ വരെ നിബന്ധനകൾ കർശനമാക്കിയത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുകയോ കുറയുകയോ ചെയ്യാതെ ഒരേ നിലയില്‍ തുടരുന്ന സാഹചര്യം ഉണ്ടായതാണ് ലോക്ഡൗണ്‍ നീട്ടാന്‍ പ്രേരിപ്പിച്ചതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. വൈറസ് വ്യാപനം കുറച്ചുകൊണ്ടുവന്നില്ലെങ്കില്‍ രോവ്യാപനം വീണ്ടും ഉയരാനുള്ള സാധ്യത കൂടുതലാണ്. വൈറസ് വ്യാപനം കുറച്ചുകൊണ്ടുവരേണ്ടത് പ്രധാനമായതിനാലാണ് ലോക്ഡൗണ്‍ നീട്ടിയത്. രണ്ടാം തരംഗം മൂന്നാം തരംഗവും തമ്മിലുള്ള ഇടവേളയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ബ്രിട്ടനില്‍ രണ്ട് മാസത്തെ ഇടവേളയും അമേരിക്കയില്‍ 23 ആഴ്ചയും ഇറ്റലിയില്‍ 17 മാസവും ഇടവേളയുണ്ടായിരുന്നു എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
അടുത്ത തരംഗം ഉണ്ടായി അത് ഉച്ഛസ്ഥായിയില്‍ എത്തുകയും ചെയ്താല്‍ മരണങ്ങള്‍ വര്‍ധിക്കും അതുകൊണ്ട് ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തുന്നത് ശ്രദ്ധപൂര്‍വം നടപ്പിലാക്കും. ലോക്ഡൗണ്‍ പിന്‍വലിച്ചാലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.