കോവിഡ് മൂന്നാം തരംഗം; യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍

വിപുലമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

pinarayi vijayan

pinarayi vijayan

 • Share this:
  തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗം നേരിടുന്നതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിപുലമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്നാം തരംഗത്തിന്റെ ഭാഗമായി കുട്ടികളിലുണ്ടാകുന്ന രോഗബാധ സംബന്ധിച്ച പലതരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ വരെ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കുമെന്നും പ്രധാന ആശുപത്രികളില്‍ പുതിയ ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ ബ്ലോക്കുകള്‍ നിര്‍മ്മിക്കുമെന്നും പീഡിയാട്രിക് ഐസിയുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമക്കി. യുദ്ധകാലാടിസ്ഥാനത്തില്‍ ഇക്കാര്യങ്ങള്‍ നടപ്പിലാക്കും.

  Also Read-ലോക്ഡൗണ്‍ ഫലപ്രദം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെ എത്തിക്കുകയാണ് ലക്ഷ്യം; മുഖ്യമന്ത്രി

  കോവിഡ് മൂന്നാം തരംഗം നേരിടുന്നതിന് അത്രയധികം പ്രാധാന്യം സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ ആശുപത്രികളിലും പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. കോവിഡ് മൂന്നാം തരംഗം ഉദ്ദേശിക്കുന്ന തരത്തില്‍ പ്രാവര്‍ത്തികമായില്ലെങ്കില്‍ പോസ്റ്റ് കോവിഡ് ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഈ പശ്ചാത്തല സൗകര്യങ്ങള്‍ ഉപയോഗിക്കും.

  അതേസമയം സംസ്ഥാനത്ത് ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍ 667, കോട്ടയം 662, ഇടുക്കി 584, കാസര്‍ഗോഡ് 499, പത്തനംതിട്ട 479, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

  Also Read-'ആമസോണ്‍ കാടുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത സര്‍ക്കാരാണ് പശ്ചിമഘട്ടം വെളുപ്പിക്കാന്‍ കൂട്ടുനിന്നത്'; വി മുരളീധരന്‍

  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,096 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,10,17,514 സാമ്പിളുകളാണ് പരിശോധിച്ചത്.

  66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 13, തിരുവനന്തപുരം 11, കണ്ണൂര്‍ 8, കാസര്‍ഗോഡ് 7, കൊല്ലം 6, പത്തനംതിട്ട, കോട്ടയം 5 വീതം, വയനാട് 4, എറണാകുളം 3, ഇടുക്കി, തൃശൂര്‍ 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,355 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1821, കൊല്ലം 1393, പത്തനംതിട്ട 315, ആലപ്പുഴ 1448, കോട്ടയം 644, ഇടുക്കി 682, എറണാകുളം 1907, തൃശൂര്‍ 1222, പാലക്കാട് 1487, മലപ്പുറം 2306, കോഴിക്കോട് 849, വയനാട് 152, കണ്ണൂര്‍ 592, കാസര്‍ഗോഡ് 537 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,34,001 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,57,597 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,62,253 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,30,743 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,510 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2675 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
  Published by:Jayesh Krishnan
  First published:
  )}