കേരള സർവകലാശാല സിന്റിക്കേറ്റിന്റേതാണ് തീരുമാനം. ആൾമാറാട്ടം കണ്ടെത്തിയതിലൂടെ സർവകലാശാല തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. ഇതുവഴിയുണ്ടായ നഷ്ടം കൊളേജിൽ നിന്നും ഈടാക്കുന്നതിന്റെ കൂടി ഭാഗമായാണ് പിഴയിട്ടത്.
Also Read-കാട്ടാക്കട കോളേജിലെ ആൾമാറാട്ടം; പ്രിൻസിപ്പലിനു പിന്നാലെ എസ്എഫ്ഐ നേതാവ് വിശാഖിനും സസ്പെൻഷൻ
ആൾമാറാട്ട കേസിൽ കോളജിലെ പ്രിൻസിപ്പാള്‍ ഇൻ ചാർജ് ഡോ ജി ജെ ഷൈജുവിനെതിരെ നടപടി സ്വീകരിച്ചിരുന്നു. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യുയുസിയായി ജയിച്ചയാളെ വെട്ടി എസ്എഫ്ഐ നേതാവിനെ തിരുകി കയറ്റി ആൾമാറാട്ടം നടത്തിയെന്നായിരുന്നു പരാതി. യുയുസിയായി എസ്എഫ്ഐ പാനലിൽ നിന്ന് ജയിച്ചത് അനഘയെന്ന വിദ്യാര്ഥിനിയാണ്. എന്നാൽ എസ്എഫ്ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേരാണ് കോളേജ് യൂണിവേഴ്സിറ്റിയിലേക്ക് നല്‍കിയത്.
advertisement
അതേസമയം സർവകലാശാലയിലെ 183 അഫിലിയേറ്റഡ് കോളേജുകളിൽ നിന്നുള്ള 39 യുയുസിമാരെ അയോഗ്യരാക്കിയിട്ടുണ്ട്. കാട്ടാക്കട കോളജ് വിവാദത്തിനു പിന്നാലെ യുയുസിമാരുടെ പ്രായപരിധി സംബന്ധിക്കുന്ന കൃത്യവിവരം നൽകാൻ കോളജുകളോട് സർവകലാശ ആവശ്യപ്പെട്ടിരുന്നു.