കാട്ടാക്കട കോളേജിലെ ആൾമാറാട്ടം; പ്രിൻസിപ്പലിനു പിന്നാലെ എസ്എഫ്ഐ നേതാവ് വിശാഖിനും സസ്പെൻഷൻ
- Published by:Naseeba TC
- news18-malayalam
Last Updated:
പുതുതായി ചുമതലയേറ്റെടുത്ത പ്രിൻസിപ്പൽ ഡോ. എൻ കെ നിഷാദാണ് നടപടിയെടുത്തത്
തിരുവനന്തപുരം: കാട്ടാക്കട കോളജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ പ്രിൻസിപ്പൽ ജി.ജെ ഷൈജുവിനു പിന്നാലെ, എസ്എഫ്ഐ നേതാവ് വിശാഖിനും സസ്പെൻഷൻ. പുതുതായി ചുമതലയേറ്റെടുത്ത പ്രിൻസിപ്പൽ ഡോ. എൻ കെ നിഷാദാണ് നടപടിയെടുത്തത്. ഷൈജുവിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് സർവകലാശാല കോളജ് മാനേജ്മെന്റിന് കത്തു നൽകിയതിനു പിന്നാലെയാണ് സസ്പെൻഡ് ചെയ്തതത്.
Also Read- കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം; പ്രിൻസിപ്പൽ സസ്പെൻഷനിൽ
ഷൈജുവിനെ ഒന്നാം പ്രതിയാക്കി പൊലീസ് എടുത്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ രണ്ടാം പ്രതിയാണ് വിശാഖ്. വിശാഖിന് സ്ഥാനമാനങ്ങൾ ലഭിക്കുന്നതിനുവേണ്ടി ഷൈജു വ്യാജരേഖ ഉണ്ടാക്കിയെന്ന് എഫ്ഐആർ. ആൾമാറാട്ടം, വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തി. പത്തുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യുയുസിയായി ജയിച്ചയാളെ വെട്ടി SFI നേതാവിനെ തിരുകി കയറ്റി ആൾമാറാട്ടം നടത്തിയെന്നായിരുന്നു പരാതി. യുയുസിയായി SFI പാനലിൽ നിന്ന് ജയിച്ചത് അനഘയെന്ന വിദ്യാര്ഥിനിയാണ്. എന്നാൽ SFI ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേരാണ് കോളേജ് യൂണിവേഴ്സിറ്റിയിലേക്ക് നല്‍കിയത്. സംഭവത്തിൽ കെഎസ് യു വൈസ് ചാൻസിലർക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 22, 2023 3:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാട്ടാക്കട കോളേജിലെ ആൾമാറാട്ടം; പ്രിൻസിപ്പലിനു പിന്നാലെ എസ്എഫ്ഐ നേതാവ് വിശാഖിനും സസ്പെൻഷൻ