എസ് എഫ് ഐ ആൾമാറാട്ട വിവാദത്തിലാണ് നടപടി. ഇപ്പോൾ പ്രസിദ്ധീകരിച്ച യുയുസിമാരുടെ ലിസ്റ്റ് റദ്ദാക്കുമെന്നും എല്ലാ കോളേജുകളുടെയും യുയുസി മാരുടെ ലിസ്റ്റ് പുനപരിശോധിക്കുമെന്നും സർവകലാശാല വിസി മോഹനൻ കുന്നുമ്മേൽ പറഞ്ഞു.
ആൾമാറാട്ടം നടത്തിയ വിശാഖിനെതിരെ പൊലീസിൽ പരാതി നൽകും. തെരഞ്ഞെടുപ്പ് മാറ്റി വെച്ചതിലുണ്ടായ നഷ്ടം അധ്യാപകനിൽ നിന്ന് ഈടാക്കും. ഇതിന് പിന്നിൽ ആരൊക്കെയാണ് എന്ന് കണ്ടുപിടിക്കാൻ പൊലീസ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
കാട്ടാക്കട കോളജ് തെരഞ്ഞെടുപ്പ് റദ്ദാക്കില്ല.യുയുസി ലിസ്റ്റ് ഒരാഴ്ചക്കകം നൽകണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.അത് പരിശോധിച്ച് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.പരാതിയുണ്ടെങ്കിൽ അറിയിക്കാൻ അവസരം ഉണ്ടാകും.അതിന് ശേഷമാകും യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പെന്നും വിസി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 20, 2023 5:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ ആൾമാറാട്ടം; കാട്ടാക്കട കോളേജ് പ്രിൻസിപ്പാളിനെ നീക്കി