Also Read- യൂണിയൻ തെരഞ്ഞെടുപ്പിലെ ആൾമാറാട്ടം; കാട്ടാക്കട കോളേജിന് ഒന്നര ലക്ഷം രൂപ കേരള സർവകലാശാലയുടെ പിഴ
യൂണിയൻ തെരഞ്ഞെടുപ്പിന്റെ വിവരങ്ങൾ 30 കോളേജുകൾ ഗൂഗിൾ ഫോം വഴി ഇതുവരെ നൽകിയിട്ടില്ല. രണ്ടു ദിവസത്തിനകം നൽകിയില്ലെങ്കിൽ നടപടിയെടുക്കുമെന്ന് കോളേജുകളെ അറിയിക്കും. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ തെരഞ്ഞെടുക്കപ്പെട്ട യൂണിയൻ കൗൺസിലറെ മാറ്റി മത്സരിക്കാത്ത എസ്എഫ്ഐ നേതാവിനെ ഉൾപ്പെടുത്തിയത് പുറത്തായതോടെ, കേരള സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. ഇതിനായി പുനർവിജ്ഞാപനം ഇറക്കാനും തീരുമാനിച്ചു.
advertisement
Also Read- കാട്ടാക്കട കോളേജിലെ ആൾമാറാട്ടം; പ്രിൻസിപ്പലിനു പിന്നാലെ എസ്എഫ്ഐ നേതാവ് വിശാഖിനും സസ്പെൻഷൻ
തെരഞ്ഞെടുപ്പ് നടത്തുന്നതിന് ചെലവാകുന്ന 1,55,938 രൂപ ആൾമാറാട്ടത്തിന് ഒത്താശ ചെയ്ത മുൻ പ്രിൻസിപ്പലിൽ നിന്ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഈടാക്കി നൽകണമെന്നും നിർദ്ദേശിച്ചു. സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പ് നടപടികൾ തിങ്കളാഴ്ച തുടങ്ങും. ക്രമക്കേട് കാട്ടിയവരെ ഒഴിവാക്കി കരട് വോട്ടർ പട്ടിക ഈയാഴ്ച പ്രസിദ്ധീകരിക്കും. പരാതികളുണ്ടെങ്കിൽ പരിഹരിച്ച ശേഷമാകും അന്തിമപട്ടിക പ്രസിദ്ധീകരിക്കുക.
വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഇപ്പോൾ നൽകേണ്ടെന്നും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നതിനാൽ, പ്രതിനിധിയെ നിശ്ചയിക്കാൻ സെനറ്റ് ചേരേണ്ടതില്ലെന്ന നിയമോപദേശം ലഭിച്ചതായി സിൻഡിക്കേറ്റംഗങ്ങൾ ചൂണ്ടിക്കാട്ടി. വി സി ഡോ. മോഹനൻ കുന്നുമ്മേൽ എതിർത്തെങ്കിലും ഭൂരിപക്ഷവും പ്രതിനിധിയെ നൽകേണ്ടെന്ന് അഭിപ്രായപ്പെട്ടു.