കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. ജൂണ്‍ ഒമ്പതിന് 10 ജില്ലകളിലും 10ന് ആറ് ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
advertisement
നേരത്തെ ജൂണ്‍ നാലിന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍, മൂന്ന് ദിവസം വൈകിയാണ് കാലവർഷം കേരളത്തിൽ എത്തിയത് എത്തിയത്. സാധാരണഗതിയിൽ ജൂൺ ഒന്നിനാണ് കാലവർഷം എത്തേണ്ടത്. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി കാലവർഷം എത്തുന്ന ദിവസത്തിൽ വ്യത്യാസമുണ്ട്. കേരളത്തില്‍ ശരാശരി മഴ ലഭിക്കുന്നതിനുള്ള എല്ലാ അന്തരീക്ഷ ഘടകങ്ങളും അനകൂലമാണെന്നും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.
