TRENDING:

Kerala Weather Update| കൊടും ചൂടിന് ആശ്വാസമേകാൻ തെക്കൻ കേരളത്തിൽ നേരിയ മഴയെത്തുന്നു

Last Updated:

തെക്കൻ ജില്ലകളിൽ മഴ സാധ്യതയുണ്ടെങ്കിലും വടക്കൻ കേരളത്തിൽ ചൂട് ശക്തമായി തുടരും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി തെക്കൻ കേരളത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ പ്രവചിച്ചിരിക്കുന്നത്. 2.5 എം.എം മുതൽ 15 എം.എം വരെ മഴ ലഭിച്ചേക്കാം. അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.
News18
News18
advertisement

തെക്കൻ ജില്ലകളിൽ മഴ സാധ്യതയുണ്ടെങ്കിലും വടക്കൻ കേരളത്തിൽ ചൂട് ശക്തമായി തുടരും. പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ സൂര്യഘാത സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ച് ഉത്തരവിറങ്ങി. മെയ് 20 വരെയാണ് ഈ ക്രമീകരണം നിലവിലുണ്ടാകുക. പകൽ 12 മണി മുതൽ വൈകിട്ട് 3 മണി വരെ തൊഴിലാളികൾക്ക് നിർബന്ധിത വിശ്രമം അനുവദിക്കണം. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയുള്ള സമയപരിധിക്കുള്ളിൽ എട്ട് മണിക്കൂറായി ജോലിസമയം നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12-ന് ആദ്യ ഷിഫ്റ്റ് അവസാനിക്കുന്ന രീതിയിലും രണ്ടാമത്തെ ഷിഫ്റ്റ് 3 മണിക്ക് ആരംഭിക്കുന്ന രീതിയിലുമാണ് ക്രമീകരണം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Weather Update| കൊടും ചൂടിന് ആശ്വാസമേകാൻ തെക്കൻ കേരളത്തിൽ നേരിയ മഴയെത്തുന്നു
Open in App
Home
Video
Impact Shorts
Web Stories