വ്യവസായ വകുപ്പിന്റെ പരസ്യം പങ്കുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രി കേരളത്തിലെ വ്യവസായരംഗത്തെ സാധ്യതകളെ കുറിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. ഒരു നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് സർക്കാറിൻറെ ശ്രമമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
You may also like:Zomato സൊമാറ്റോയിലെ ചൈനീസ് പങ്കാളിത്തം; കമ്പനിയുടെ ടീ ഷര്‍ട്ട് കത്തിച്ച് പ്രതിഷേധം [NEWS]Diesel Petrol Price Hike| ജൂലൈ പത്തിന് സംസ്ഥാനത്ത് മോട്ടോർവാഹന പണിമുടക്ക് [NEWS] ചലച്ചിത്രമേഖലയിൽ ഗൂഢസംഘങ്ങൾ: നിലപാടിലുറച്ചു നീരജ് മാധവൻ; അന്വേഷണം നടത്തണമെന്ന് ഫെഫ്ക [NEWS]
advertisement
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കൊവിഡാനന്തര കാലത്ത് കേരളത്തിലെ വ്യവസായരംഗത്ത് വലിയ സാധ്യതകളാണ് ഉയർന്നു വന്നിരിക്കുന്നത്. ഈ അവസരം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും പിന്തുണയും നൽകും.
ഒരു നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് സർക്കാറിൻറെ ശ്രമം. സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്ന നടപടികള്‍ ലളിതവും അതിവേഗവുമാക്കി. എല്ലാ അര്‍ത്ഥത്തിലും കിടയറ്റ നിക്ഷേപസൗഹൃദ സാഹചര്യമാണ് നിലനില്‍ക്കുന്നത്. നീതി ആയോഗിൻറെ സുസ്ഥിര വികസന സൂചികയിൽ വ്യവസായ മേഖലയിൽ സംസ്ഥാനം ആദ്യസ്ഥാനങ്ങളിലേക്ക് കുതിച്ചെത്തിയത് മുന്നേറ്റത്തിൻറെ സൂചകമാണ്.