പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് കെ-ഫെനിയുടെ നിർമ്മാണം നടക്കുന്നത്. കശുമാങ്ങ ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള അനുമതി ബാങ്കിന് നേരത്തെ ലഭിച്ചിരുന്നു. ബിവറേജ്‌സ് കോർപ്പറേഷൻ വഴിയാണ് ഇതിന്റെ വിപണനം നടക്കുക. ഫെനി നിർമാണത്തിനാവശ്യമായ കശുമാങ്ങ ശേഖരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
കശുമാങ്ങ സീസണായ ഡിസംബർ മുതൽ മെയ് വരെയുള്ള മാസങ്ങളിലാണ് കണ്ണൂർ ഫെനി പ്രധാനമായും നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. കശുവണ്ടി കർഷകർക്ക് കശുമാങ്ങയിലൂടെ അധിക വരുമാനം ഉറപ്പാക്കുന്ന ഒരു പദ്ധതി കൂടിയാണിത്.
advertisement
കശുമാങ്ങയില്‍ നിന്ന് ഫെനി എന്ന ആശയവുമായി പയ്യാവൂര്‍ സഹകരണ ബാങ്ക് 2016-ലാണ് സര്‍ക്കാരിനെ സമീപിച്ചത്. പയ്യാവൂര്‍ മേഖലയില്‍ സമൃദ്ധമായി ലഭിക്കുന്ന കശുമാങ്ങ വാറ്റി തനത് മദ്യമാക്കി മാറ്റാനുള്ളതായിരുന്നു നിര്‍ദ്ദേശം. പദ്ധതിക്ക് 2022-ലാണ് സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. എന്നാല്‍, ചില നിയന്ത്രണങ്ങള്‍ കാരണം പദ്ധതി നിര്‍ത്തിവെച്ചു. മദ്യം നിര്‍മിക്കുന്നതിനുള്ള ചട്ടം രൂപവത്കരിക്കുന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കാലതാമസം വന്നതാണ് പദ്ധതി വൈകിപ്പിച്ചത്. പിന്നീട് സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കുകയും ധനകാര്യ വകുപ്പ് നികുതി നിരക്ക് നിശ്ചയിക്കുകയും ചെയ്തതോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാകാനൊരുങ്ങുന്നത്.
