TRENDING:

'നീനുവിനെ ആര്‍ക്കും കൈപിടിച്ച് കൊടുത്തിട്ടില്ല'; പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് കെവിന്റെ അച്ഛൻ

Last Updated:

കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊല എന്ന നിലയ്ക്കാണ് കെവിന്റെ കൊലപാതകം ശ്രദ്ധിക്കപ്പെട്ടത്

advertisement
കേരളത്തെയാകെ നടുക്കിയ ദുരഭിമാനക്കൊലയായിരുന്നു കോട്ടയം സ്വദേശി കെവിന്റേത്. താഴ്ന്ന ജാതിയിൽപെട്ട കെവിനുമായുള്ള പ്രണയം നീനുവിന്റെ വീട്ടുകാർ എതിർക്കുകയും കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയുമായിരുന്നു. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊല എന്ന നിലയ്ക്കാണ് കെവിന്റെ കൊലപാതകം ശ്രദ്ധിക്കപ്പെട്ടത്.
കെവിനും നീനുവും
കെവിനും നീനുവും
advertisement

അതേസമയം, അടുത്തിടെ കെവിന്റെ നീനു വിവാഹിതയായെന്ന് സൈബറിടത്താകെ കുറച്ച് നാളുകളായി ഒരു കുറിപ്പ് പ്രചരിക്കുന്നുണ്ട്. ‘കെവിന്റെ നീനു വീണ്ടും വിവാഹിതയായി? വിവാഹം കഴിച്ചത് വയനാട് സ്വദേശിയെ; നടത്തി കൊടുത്തത് കെവിന്റെ പിതാവ് മുന്‍കൈയെടുത്ത്’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത. ഇപ്പോൾ ഈ വിഷയത്തില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചിരിക്കുകയാണ് കെവിന്റെ അച്ഛൻ ജോസഫ്.

നീനുവിന്‍റെ കല്യാണം കഴിഞ്ഞെന്ന വാര്‍ത്ത തനിക്ക് അറിയില്ലെന്നും, അത്തരം വ്യാജപ്രചരണം നടത്തുന്നവരോട് തന്നെ പോയി ചോദിക്കണമെന്നും ഞാൻ കൈപിടിച്ച് കൊടുത്തിട്ടില്ലെന്നും കെവിന്റെ അച്ഛൻ ഓണ്‍ലൈന്‍ മാധ്യമത്തോട് പറയുന്നു. നീനു ഇപ്പോള്‍ എംഎസ്ഡബ്യൂ കഴിഞ്ഞ് ജോലിചെയ്യുകയാണെന്നും കെവിന്റെ അച്ഛൻ പറഞ്ഞു.

advertisement

കെവിന്റേത് ദുരഭിമാനക്കൊലയെന്നു വ്യക്തമാക്കിയ കോടതി കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ സാനു ചാക്കോ അടക്കം 10 പ്രതികളെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നും കോടതി പറഞ്ഞു.

ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട വ്യക്തിയായിരുന്നു കെവിന്‍ 2018 മെയ് 27 ന് ഇരുപത്തിമൂന്നാം വയസിലാണ് കൊല്ലപ്പെട്ടത്. 2018 മെയ് 28 ന് കെവിനെ തെന്‍മലയ്ക്ക് സമീപത്തെ ചാലിയേക്കര പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തലേന്ന് കോട്ടയം മാന്നാനത്തുള്ള വീട്ടില്‍ നിന്ന് കെവിനെയും ബന്ധു അനീഷിനെയും 13 അംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. അനീഷിനെ വഴിയില്‍ ഇറക്കിവിട്ടശേഷം കെവിനുമായി സംഘം കടന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ നീനുവിന്റെ പിതാവ് ചാക്കോയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ചാക്കോ ഉൾപ്പെടെ 10 പ്രതികൾക്ക് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നീനുവിനെ ആര്‍ക്കും കൈപിടിച്ച് കൊടുത്തിട്ടില്ല'; പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് കെവിന്റെ അച്ഛൻ
Open in App
Home
Video
Impact Shorts
Web Stories