'നമ്മൾ നേരിടുന്ന പ്രധാന പ്രതിസന്ധി നമ്മുടെ ഖജനാവിന് വേണ്ടത്ര ശേഷി ഇല്ല എന്നതാണ്. ഇത് പരിഹരിക്കാനാണ് കിഫ്ബി വഴി പദ്ധതി നടപ്പാക്കി തുടങ്ങിയത്' മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് മറ്റു പല സ്ഥലങ്ങളിലും ആരോഗ്യ മേഖലയെ മുട്ടുകുത്തിച്ചു. എന്നാൽ കേരളത്തിന് നല്ല രീതിയിൽ എഴുന്നേറ്റ് നിൽക്കാൻ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read-സർവകലാശാല: ഗവർണർക്കു മൂക്കു കയറിടാൻ സർക്കാർ; ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ
കേരളം മാത്രമല്ല തമിഴ്നാട് അതിർത്തിയിലുള്ളവരും സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ ആശ്രയിക്കുന്നു. കേരളത്തിലെ ആരോഗ്യരംഗം പൊതുവേ അംഗീകാരം പിടിച്ചു പറ്റിയതാണ്. ആരോഗ്യപ്രവർത്തകരെയോ ഡോക്ടർമാരെയൊ കൈയ്യേറ്റം ചെയ്യുന്നത് അംഗീകരിക്കാനാവില്ല.
advertisement
ആശുപത്രിയിൽ എത്തുന്നവരെ നല്ല ചികിത്സ നൽകാനാണ് ആരോഗ്യ പ്രവർത്തകർ ശ്രമിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വലിയ പ്രതീക്ഷയോടെയാണ് രോഗികൾ വരുന്നത്. ചേരാത്ത ഒറ്റപ്പെട്ട പ്രവണതയുണ്ടെങ്കിൽ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read-മന്ത്രി വീണാ ജോര്‍ജ് ഉയര്‍ത്തിയ പതാക നിവര്‍ന്നില്ല; ഉയർത്തിയത് പൊലീസ് ഉദ്യോഗസ്ഥൻ; അന്വേഷണം
ഒരു തരത്തിലുള്ള വ്യതിയാനവും ഇക്കാര്യത്തിൽ ഉണ്ടാവരുത്. ചെറിയ നോട്ടപ്പിശക് വലിയ സംഭവമായി മാറിയേക്കാം. രക്ഷപ്പെടുത്താൻ കഴിയുന്ന ചില പരിശോധകൾ നടത്താൻ പറ്റിയില്ലെങ്കിൽ അതിൻറെ കുറ്റബോധം ജീവിതകാലം മൊത്തം വേട്ടയാടും. ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും ആരോഗ്യരംഗം ഏറ്റവും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. അവയവ മാറ്റ ശസ്ത്രക്രിയകൾക്ക് വേണ്ടി മാത്രം ഒരു സ്ഥാപനം തുടങ്ങുമെന്നും മുഖ്യമന്തി വ്യക്തമാക്കി.
