സർവകലാശാല: ഗവർണർക്കു മൂക്കു കയറിടാൻ സർക്കാർ; ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
വിസിയെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ തീരുമാനിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ബിൽ
തി രുവനന്തപുരം: സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. വിസിയെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ തീരുമാനിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ബിൽ. സമിതി അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചാക്കി ഉയര്‍ത്തും. 22 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതിരിപ്പിക്കും.
ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് കേരളവും മാറുകയാണ്. വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറക്കുകയാണ് കേരളവും. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതെ സര്‍ക്കാരിനെ വെട്ടിലാക്കിയ ഗവര്‍ണർക്ക് അതേ നാണയത്തിലുള്ള തിരിച്ചടി. വിസിമാരെ തെരഞ്ഞെടുക്കാനുള്ള സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ തീരുമാനിക്കും.
കൂടാതെ സര്‍ക്കാര്‍ പ്രതിനിധിയേയും ഉന്നതവിദ്യാഭ്യാസ കണ്‍സില്‍ വൈസ് ചെയര്‍മാനേയും ഉള്‍പ്പെടുത്തും. ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാനായിരിക്കും സമിതി കണ്‍വീനര്‍. സര്‍ക്കാര്‍, സിന്‍ഡിക്കേറ്റ്, ഉന്നതവിദ്യാഭ്യാസ കണ്‍സില്‍ എന്നിവയുടെ പ്രതിനിധികളുടെ ബലത്തില്‍ സര്‍ക്കാരിന് സമിതിയില്‍ മേല്‍ക്കൈ കിട്ടും. ഈ സമിതി ഭൂരിപക്ഷാഭിപ്രായപ്രകാരം നല്‍കുന്ന മൂന്ന് പേരുടെ പാനലില്‍ നിന്നാകണം ഗവര്‍ണര്‍ വിസിയെ നിയമിക്കേണ്ടതെന്ന വ്യവസ്ഥയും കൊണ്ട് വരുന്നുന്നുണ്ട്. ഇതോടെ വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയും.
advertisement
നിയമപരിഷ്കാരങ്ങൾക്കുള്ള എൻ.കെ. ജയകുമാർ കമ്മിഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ബില്ല് കൊണ്ടുവരുന്നത്. കേരള സർവകലാശാല വിസിയുടെ കാലാവധിയുടെ അവസാനിക്കും ഇതിനുമുമ്പ് നിയമം കൊണ്ടുവരാനായിരുന്നു സർക്കാർ നീക്കം.
എന്നാൽ ചാൻസലറുടെയും യു.ജി.സിയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി വി.സി. നിർണയസമിതിക്ക് ഗവർണർ രൂപം നൽകി. കേരള സർവകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്ന മുറയ്ക്ക് കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയാണ് സമിതിയെ ഗവർണർ തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 16, 2022 1:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സർവകലാശാല: ഗവർണർക്കു മൂക്കു കയറിടാൻ സർക്കാർ; ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ

