TRENDING:

കിർത്താഡ്സിൽ അനധികൃത നിയമനം: മന്ത്രി എ.കെ ബാലനെതിരെ ആദിവാസി ഗോത്രമഹാസഭ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
#അശ്വിൻ വല്ലത്ത്
advertisement

കോഴിക്കോട് : എസ് സി-എസ് ടി വകുപ്പിന് കീഴിലുള്ള കിര്‍ത്താഡ്‌സിലെ യോഗ്യത മറികടന്നുള്ള നിയമനങ്ങള്‍ക്കെതിരെ ആദിവാസി ഗോത്രമഹാസഭ. മന്ത്രി എ കെ ബാലന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്ഥിരം നിയമനം നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് ഗോത്രമഹാസഭ രംഗത്തെത്തിയിരിക്കുന്നത്. കിര്‍ത്താഡ്‌സിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അട്ടിമറിക്കുന്നതിനെതിരെ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.

Also Read-സ്ത്രീപീഡന പരാതി: കര്‍ണാടക സംസ്ഥാന സെക്രട്ടറിയെ CPM നീക്കി

മന്ത്രി എ കെ ബാലന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എ മണിഭൂഷണ്‍ അടക്കം നാല് താല്‍കാലിക ജീവനക്കാര്‍ക്ക് റൂള്‍ 39 ഉപയോഗിച്ച് പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത വാര്‍ത്ത ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു. കിര്‍ത്താഡ്‌സ് സ്‌പെഷ്യല്‍ റൂള്‍ അനുസരിച്ച് യോഗ്യതയില്ലാതിരുന്ന ഇവരുടെ സ്ഥിരം നിയമനത്തിന് അസാധാരണ സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന റൂള്‍ 39 ഉപയോഗിച്ചു. ഇത്തരം നിയമനങ്ങള്‍ ആദിവാസി- പിന്നോക്കവിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കേണ്ട ഗവേഷണസ്ഥാപനമായ കിര്‍ടാഡ്‌സിനെ തകര്‍ക്കുമെന്നാണ് ആദിവാസി ഗോത്രമഹാസഭയുടെ ആരോപണം.

advertisement

Also Read-പൂരപ്പെരുമ ഓസ്കർ പട്ടികയിൽ

മന്ത്രി എ കെ ബാലന്‍ യോഗ്യതയില്ലാത്തവരെ സംരക്ഷിക്കുന്നത് ദുരൂഹമാണെന്നും ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍  വിമർശിച്ചു. മണിഭൂഷണെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണെന്നതും ദുരൂഹമാണെന്നും പരസ്പരമുള്ള പ്രത്യുപകാരമാണോയെന്നും സംശയമുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

KSRTC എം പാനൽ: എന്തിന്, ആര്, എന്നു തുടങ്ങി?

കാബിനറ്റ് പോലും കാണാതെയാണ് കിര്‍ത്താഡ്‌സില്‍ റൂള്‍ 39 ഉപയോഗിച്ച് അയോഗ്യരായവര്‍ക്ക് നിയമനം നല്‍കിയതെന്നും ആരോപണമുണ്ട്. കിര്‍ത്താഡ്‌സിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ തന്നെ തകര്‍ക്കുന്ന രീതിയിലാണ് നിലവിലെ പ്രവര്‍ത്തനം. ജാതി സംബന്ധിച്ച തര്‍ക്കങ്ങളില്‍ ക്ലറിക്കല്‍ റിപ്പോര്‍ട്ട് മാത്രമാണ് കിർത്താഡ്സ് നല്‍കുന്നത്. യോഗ്യതയില്ലാത്തവര്‍ ഇത്തരം കാര്യങ്ങളില്‍ എങ്ങിനെ തീര്‍പ്പ് കല്‍പിക്കുമെന്നും ഗോത്രമഹാസഭ ചോദിക്കുന്നു. യോഗ്യതയില്ലാത്തവരെ ഭരണതലത്തില്‍ നിന്നൊഴിവാക്കണമെന്നും നിയമനങ്ങള്‍ പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധവുമായി മുന്നോട്ടുപോവാനാണ് ആദിവാസി ഗോത്രമഹാസഭയുടെ തീരുമാനം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കിർത്താഡ്സിൽ അനധികൃത നിയമനം: മന്ത്രി എ.കെ ബാലനെതിരെ ആദിവാസി ഗോത്രമഹാസഭ