KSRTC എം പാനൽ: എന്തിന്, ആര്, എന്നു തുടങ്ങി?
Last Updated:
തിരുവനന്തപുരം: കഴിഞ്ഞ കുറേ ദിവസങ്ങളായി കേട്ടു കൊണ്ടിരിക്കുന്ന ഒന്നാണ് എം പാനൽ എന്ന വാക്ക്. കെ എസ് ആർ ടി സിയിലെ എം പാനൽ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് ഹൈക്കോടതി ഉത്തരവിറക്കിയെന്നും ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഇവർ ഒരുങ്ങുകയാണെന്നും ഒക്കെയാണ് വാർത്തകൾ. എന്നാൽ ആരാണ് ഈ എം പാനൽഡ് ജീവനക്കാർ? എങ്ങനെയാണ് എം പാനൽഡ് ജീവനക്കാർ കെ എസ് ആർ ടി സിയുടെ ഭാഗമായത്.
ആർ ബാലകൃഷ്ണ പിള്ള ഗതാഗതമന്ത്രിയായിരുന്ന കാലത്തായിരുന്നു സംസ്ഥാനത്ത് എ പാനൽഡ് ജീവനക്കാരുടെ ഉദയം. കെ എസ് ആർ ടി സിയിലെ സ്ഥിര ജീവനക്കാരുടെ സമരത്തെ പൊളിക്കുന്നതിനു വേണ്ടിയായിരുന്നു എം പാനൽ ജീവനക്കാരെ ജോലിക്കായി നിയോഗിച്ചത്. 1991 - 95 കാലഘട്ടത്തിൽ ആയിരുന്നു ഇത്. സ്ഥിര ജീവനക്കാർ ഇല്ലാതെ വരുമ്പോൾ ജോലി ചെയ്യാൻ സന്നദ്ധരായി എത്തുന്ന ജീവനക്കാരുടെ പട്ടികയാണ് എം പാനൽഡ് എന്ന് അറിയപ്പെടുന്നത്.
ആദ്യകാലത്ത് കണ്ടക്ടർക്ക് ദിവസം 35 രൂപയും ഡ്രൈവർക്ക് 40 രൂപയുമായിരുന്നു പ്രതിഫലം. സെക്യൂരിറ്റി തുക കെട്ടി വെയ്ക്കാൻ തയ്യാറായവർക്കെല്ലാം ജോലി നൽകി. ഇത്തരത്തിൽ ജോലി ചെയ്യുന്നവർക്ക് തുച്ഛമായ ശമ്പളം നൽകിയാൽ മതിയായിരുന്നു. അത് സ്ഥാപനത്തിനും വലിയ നേട്ടമായിരുന്നു. സ്ഥിര ജീവനക്കാർക്ക് ആ സമയത്ത് 150 രൂപയായിരുന്നു പ്രതിഫലം.
advertisement
എം പാനൽഡ് പട്ടിക തുടങ്ങിയത് 300 പേരിലാണ്. പിന്നീട് മെക്കാനിക്കൽ, മിനിസ്റ്റീരിയൽ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലേക്കും എം പാനൽഡ് ജീവനക്കാരെത്തി. ഭരണത്തിലുള്ള രാഷ്ട്രീയ പാർട്ടികൾ അവരുടെ അനുയായികൾക്ക് നിയമനം നൽകാനുള്ള അവസരമായി എം പാനൽഡ് സംവിധാനത്തെ മാറ്റി. താൽക്കാലിക ജീവനക്കാരെ ആവശ്യമുള്ളപ്പോൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്ന് ഉദ്യോഗാർഥികളുടെ പട്ടിക വാങ്ങി. പക്ഷേ, നിയമനം നൽകിയത് കെ എസ് ആർ ടി സിയുടെ വ്യവസ്ഥകൾ അനുസരിച്ചായിരുന്നു.
advertisement
പ്രധാന വ്യവസ്ഥകൾ ഇതായിരുന്നു, അവധികൾ ഒഴിവാക്കി. ദിവസക്കൂലി മാത്രം നൽകി. ഡ്യൂട്ടി നൽകുന്നത് ബസിൽ പോയാൽ മാത്രമാക്കി. പിന്നീട്, പി എസ് സിയെ അറിയിച്ചത് ഒഴിവുകളുടെ 60 ശതമാനം മാത്രമായിരുന്നു. പിന്നീട് ഭരണാധികാരികളെല്ലാം ഇത് തുടർന്നു. നിയമനം 10, 000ന് മേലെയായി.
2011ൽ എം പാനൽഡ് ജീവനക്കാരായ കുറേപേരെ ജോലിയിൽ സ്ഥിരപ്പെടുത്തി. വർഷം 210 ഡ്യൂട്ടി തികച്ചവരെയും പത്തുവർഷത്തിലേറെ സർവീസ് ഉള്ളവരെയുമാണ് തൊഴിലാളി സംഘടനകളുടെ നിർബന്ധത്തെ തുടർന്ന് സ്ഥിരപ്പെടുത്തിയത്. 4250 പേർക്കാണ് ഇങ്ങനെ നിയമനം ലഭിച്ചത്. ഇതിൽ 3251 പേർ കണ്ടക്ടർമാർ ആയിരുന്നു. ബാക്കിയുള്ള എം പാനൽ ജീവനക്കാരെ ജോലിയിൽ തുടരാൻ പ്രേരിപ്പിച്ചത് ഈ നിയമനം ആയിരുന്നു. നിലവിൽ കെ എസ് ആർ ടി സിയിൽ 8023 ജീവനക്കാരാണ് ഉള്ളത്. ഇതിൽ നിന്നാണ് 4071 കണ്ടക്ടർമാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 20, 2018 10:11 AM IST