സ്ത്രീപീഡന പരാതി: കര്‍ണാടക സംസ്ഥാന സെക്രട്ടറിയെ CPM നീക്കി
Last Updated:
ന്യൂഡൽഹി : സ്ത്രീ പീഡന പരാതിയെ തുടർന്ന് സി.പി.എം കര്‍ണാടക സംസ്ഥാന സെക്രട്ടറി ജി.വി ശ്രീരാമ റെഡ്ഡിയെ സ്ഥാനത്തു നിന്ന് നീക്കി. സ്ത്രീപീഡന പരാതിയിൽ പി.കെ ശശിക്കെതിരെ കേരള സംസ്ഥാന ഘടകം സ്വീകരിച്ച നടപടി ശരിവെച്ച കേന്ദ്രകമ്മിറ്റി യോഗത്തിലായിരുന്നു ശ്രീരാമ റെഡിക്കെതിരെയും നടപടിയെടുത്തത്. സാമ്പത്തിക തിരിമറി, അധാർമികമായ പെരുമാറ്റം എന്നീ ആരോപണങ്ങളും ശ്രീരാമ റെഡിക്കെതിരെ ഉണ്ടായിരുന്നു. കേന്ദ്ര കമ്മിറ്റി വോട്ടെടുപ്പിലൂടെയാണു അച്ചടക്ക നടപടി സ്വീകരിച്ചത്. കേന്ദ്ര കമ്മിറ്റിയംഗമായ ശ്രീരാമ റെഡ്ഡിയെ താഴ്ന്ന ഘടകമായ ബ്രാഞ്ചിലേക്ക് തരം താഴ്ത്തുകയായിരുന്നു.പാർട്ടിയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി ബസവ രാജിനെ നിയമിച്ചിട്ടുണ്ട്.
പാർട്ടി അനുഭാവിയായ സ്ത്രീയാണ് ശ്രീരാമ റെഡ്ഡിക്കെതിരെ പരാതി ഉന്നയിച്ചത്. തുടർന്ന് യു.വാസുകിയുടെ നേതൃത്വത്തിൽ രണ്ടംഗ അന്വേഷണ കമ്മീഷനെ നിയമിച്ചു. അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്ന് നടപടിക്ക് ശുപാർശ ചെയ്യുകയായിരുന്നു. മുമ്പ് രണ്ടുതവണ ബഗേപ്പള്ളിയിൽനിന്ന് എം.എൽ.എ ആയിട്ടുള്ള ജി.വി ശ്രീരാമ റെഡിക്കെതിരെ ഇതിന് മുന്‍പും പാർട്ടിക്കുള്ളിൽ ലൈംഗിക ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
കർണാടക സംസ്ഥാന ഘടകത്തിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് പ്രകാശ് കാരാട്ടിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മീഷൻ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് ശ്രീരാമ റെഡിക്കെതിരായ സാമ്പത്തിക തിരിമറി ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയത്. കാരാട്ടിന് പുറമെ വിവി രാഘവലു, യു വാസുകി എന്നിവരായിരുന്നു കമ്മീഷൻ അംഗങ്ങൾ. ഏറെനാളായി കർണാടക സംസ്ഥാന ഘടകത്തിൽ വിഭാഗീയത രൂക്ഷമാണ്.
advertisement
Also Read-കൺസ്യൂമർഫെഡ് അഴിമതി: പുനഃരന്വേഷണം ആവശ്യപ്പെട്ട് പ്രതിപ്പട്ടികയിലുള്ള മുൻ എംഡി
ഞായറാഴ്ച അവസാനിച്ച സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലായിരുന്നു ശ്രീരാമറെഡ്ഡിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള തീരുമാനം ഉണ്ടായത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം സംസ്ഥാന സമിതിയും യോഗം ചേർന്നിരുന്നു.കേന്ദ്ര നേതാക്കൾ കൂടി പങ്കെടുത്ത യോഗത്തിൽ, മേൽഘടകത്തിന്റെ തീരുമാനത്തോട് സംസ്ഥാനസമിതി അംഗങ്ങൾ യോജിക്കുകയായിരുന്നു.
സാമ്പത്തിക തിരിമറി അധാർമികമായ പെരുമാറ്റം തുടങ്ങിയവയും റെഡ്ഡിക്കെതിരെ ആരോപിക്കപ്പെട്ടിട്ടുണ്ട്. കർണാടകയിലെ സിപിഎം മുഖമായ ശ്രീരാമ റെഡ്ഡി വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പാർട്ടിയിലെത്തുന്നത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 20, 2018 9:06 AM IST