Also Read- കോട്ടയത്ത് എത്ര കേരളാ കോണ്‍ഗ്രസുണ്ട്? അവരൊക്കെ ഇപ്പൊ എവിടെയൊക്കെയാണ്?
കെ എം മാണിയെ രാഷ്ട്രീയ മര്യാദകള്‍ പോലും ഇല്ലാതെ വേട്ടയാടിയ പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ട് തന്നെ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുകയെന്നത് ചിന്തിക്കാന്‍ പോലുമാവില്ല. കെ എം മാണി ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. അത് തെറ്റാണെന്ന് ബോധ്യപ്പെട്ടതോടെയാണ് മുന്നണി ബന്ധം ഉപേക്ഷിച്ച് പുറത്ത് വന്നത്. ജോസ് കെ മാണി ഇപ്പോഴുണ്ടാക്കിയ സഖ്യത്തിനും ആയുസ് കുറവായിരിക്കുമെന്നും എം പി ജോസഫ് പറഞ്ഞു.
advertisement
Also Read- കേരള കോൺഗ്രസ് (എം) എൽഡിഎഫിനൊപ്പമാകും; കേരള രാഷ്ട്രീയത്തിന്റെ ഗതി മാറുമെന്ന് ജോസ് കെ.മാണി
കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെയാണ്. കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശൈലി യുഡിഎഫിന് ഒപ്പം ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും എം പി ജോസഫ് പറഞ്ഞു. മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനായ എം പി ജോസഫ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള താല്‍പര്യം എം പി ജോസഫ് അറിയിച്ചിരുന്നു. യുഡിഎഫ് ആവശ്യപ്പെടുകയാണെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പാലായില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.