കൊച്ചി മെട്രോയുടെ തൂണിൽ ഉൾപ്പെടെ ഫ്ലക്സ് സ്ഥാപിച്ചിരുന്നു. പൊതുസ്ഥലങ്ങളിൽ ഫ്ലക്സ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി നേരത്തെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോർപ്പറേഷന്റെ നടപടിയെന്നാണ് വിവരം.
വാഹനം ഓടിക്കുന്ന ആളുകളുടെ ശ്രദ്ധ മാറുന്നെന്നും കാഴ്ച തടസമുണ്ടാകുന്നെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബിജെപിയുടെ എല്ലാ കൊടിതോരണങ്ങളും ബാനറുകളും നീക്കം ചെയ്തു.
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി ബഹിഷ്കരിക്കുമെന്ന് സംസ്ഥാന സർക്കാർ പരിഷ്കരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ദേശീയപാത ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിച്ചില്ല. സംസ്ഥാനത്തെ ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയത് കേരളത്തെ അപമാനിച്ചതിന് തുല്യമാണെന്ന് മുഹമ്മദ് റിയാസ് പ്രസ്താവിച്ചിരുന്നു.
advertisement
