TRENDING:

ജീവനക്കാരോടൊപ്പം തിരുവാതിരയിൽ ചുവടുവച്ച് ഓണം കളറാക്കി എറണാകുളം ജില്ലാ കളക്ടർ

Last Updated:

കഴിഞ്ഞ ദിവസം ഓണാഘോഷ പരിപാടിയുടെ ഭാഗമായി കളക്ടറേറ്റിൽ നടന്ന വടംവലി മത്സരത്തിലും ജില്ലാ കളക്ടർ പങ്കെടുത്തിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജീവനക്കാർക്കൊപ്പം കൂടി തിരുവാതിര കളിച്ച് ഓണം കളറാക്കി എറണാകുളം ജില്ലാ കളക്ടർ ജി പ്രിയങ്ക. കളക്ടറേറ്റിൽ സ്റ്റാഫ് കൗൺസിലിൻ്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ജില്ലാ കളക്ടറും തിരുവാതിര കളിക്കാൻ പങ്കുചേർന്നതോടെ ആഘോഷ പരിപാടികൾ കൂടുതൽ ആവേശമായി. കലക്ടറേറ്റിലെ 9 സഹപ്രവർത്തകർക്കൊപ്പമാണ് കളക്ടർ തിരുവാതിരയ്ക്ക് ചുവടുവച്ചത്. കഴിഞ്ഞ ദിവസം ഓണാഘോഷ പരിപാടിയുടെ ഭാഗമായി കളക്ടറേറ്റിൽ നടന്ന വടംവലി മത്സരത്തിലും ജില്ലാ കളക്ടർ പങ്കെടുത്തിരുന്നു.
കലക്ടറേറ്റിലെ 9 സഹപ്രവർത്തകർക്കൊപ്പം തിരുവാതിരയ്ക്ക് ചുവടുവച്ച് കളക്ടർ.
കലക്ടറേറ്റിലെ 9 സഹപ്രവർത്തകർക്കൊപ്പം തിരുവാതിരയ്ക്ക് ചുവടുവച്ച് കളക്ടർ.
advertisement

ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെയാണ് ജില്ലാ കളക്ടറെ ജീവനക്കാർ ആനയിച്ചത്. ഓണപ്പാട്ടും ഓണകളികളുമായി വൻ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. തിരുവാതിരകളിക്ക് ജീവനക്കാര്‍ ആര്‍പ്പുവിളിച്ചും കൈയ്യടിച്ചും പ്രോത്സാഹനം നൽകി പരിപാടി ഉഷാറാക്കി. ഓണപ്പാട്ടും ഓണക്കളികളുമായി ജീവനക്കാരും ആഘോഷത്തില്‍ സജീവമായി. ഓണസദ്യയും ഒരുക്കിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
ജീവനക്കാരോടൊപ്പം തിരുവാതിരയിൽ ചുവടുവച്ച് ഓണം കളറാക്കി എറണാകുളം ജില്ലാ കളക്ടർ
Open in App
Home
Video
Impact Shorts
Web Stories