TRENDING:

വിത്തൂട്ട് പദ്ധതി; മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണത്തിൻ്റെ ഭാഗമായി അങ്കമാലിയിൽ

Last Updated:

വനത്തിനകത്ത് തന്നെ വന്യജീവികൾക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കുകയാണ് വീത്തൂട്ട് പദ്ധതിയുടെ ലക്ഷ്യം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വന്യമൃഗങ്ങൾ വനത്തിന് പുറത്തേക്ക് പ്രവേശിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ വനംവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് വീത്തൂട്ട്. പദ്ധതിയുടെ ഉദ്ഘാടനം ഒലിവേലിച്ചിറയിൽ റോജി എം. ജോൺ എം. എൽ. എ. നിർവ്വഹിച്ചു. വാഴച്ചാൽ ഡിഎഫ്ഒ സുരേഷ് ബാബു ഐ.എസ്. അദ്ധ്യക്ഷത വഹിച്ചു. ഒലിവേലിച്ചിറ വനംസംരക്ഷണസമിതി അംഗങ്ങൾ, ചുള്ളി സെൻ്റ് ജോർജ്ജ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വനത്തിനകത്ത് തന്നെ വന്യജീവികൾക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കുകയാണ് ലക്ഷ്യം. വനാന്തർഭാഗങ്ങളിൽ പ്ലാവ്, മാവ്, ആഞ്ഞിലി, ഞാവൽ തുടങ്ങിയ ഫലവൃക്ഷ വിത്തുകൾ വിതച്ച് വളർത്തുകയാണ് വീത്തൂട്ട് പദ്ധതിയിൽ ഉദ്ദേശിക്കുന്നത്. ചുള്ളി സെൻ്റ് ജോർജ്ജ് ഹൈസ്കൂളിലെ കുട്ടികളുമായി റോജി എം. ജോൺ എംഎൽഎയും ഡിഎഫ്ഒയും സംവദിച്ചു.
The Veethoot project was inaugurated by MLA Roji M. John.
The Veethoot project was inaugurated by MLA Roji M. John.
advertisement

മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. വി. ബിബീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജു കാവുങ്ങ്, സ്ഥിരം സമിതി അദ്ധ്യക്ഷ ലാലി ആൻ, മൂക്കന്നൂർ പഞ്ചായത്ത് അംഗങ്ങളായ കെ. എസ്. മൈക്കിൾ, സിജി ജിജു, മുൻ പ്രസിഡൻ്റ് ടി. എം. വർഗീസ്, അതിരപ്പിള്ളി റേഞ്ച് ഓഫീസർ വി. ജെ. ജിഷ്‌മ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി. ജെ. ശിവരാമൻ ഒലിവേലിച്ചിറ വനം സംരക്ഷണ സമിതി പ്രസിഡൻ്റ് കെ. ടി. ഷാജു, ചുള്ളി സെൻ്റ് ജോർജ്ജ് ഹൈസ്‌കൂൾ അദ്ധ്യാപകൻ ജിതിൻ നായർ, വാഴച്ചാൽ ഡിവിഷൻ കോ-ഓർഡിനേറ്റർ കെ. ആർ. രാജീവ്, വനംവകുപ്പ് ഉദ്യോഗസ്ഥരായ സുരയ്യ ബഷീർ, പി. വി. അജയകുമാർ, പി. എം. നിവിൻ, അഞ്ജു സോമൻ എന്നിവർ പ്രസംഗിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
വിത്തൂട്ട് പദ്ധതി; മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണത്തിൻ്റെ ഭാഗമായി അങ്കമാലിയിൽ
Open in App
Home
Video
Impact Shorts
Web Stories