TRENDING:

2024 സപ്ലൈകോ ജില്ലാ ക്രിസ്മസ് ഫെയർ ഡിസംബർ 30 വരെ

Last Updated:

ജനങ്ങൾ പരമാവധി കുറഞ്ഞ ചെലവിൽ ക്രിസ്മസ് ആഘോഷിക്കുക എന്ന സർക്കാരിൻ്റെ നയം നടപ്പാക്കാൻ സപ്ലൈകോയെ ചുമതല പെടുത്തിയിരിക്കുന്നതിൻ്റെ ഭാഗം ആയിട്ടാണ് ഫെയർ നടക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2024 ഡിസംബർ 21-ാം തീയതി മുതൽ 30-ാം തീയതി വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ വെച്ചാണ് സപ്ലൈകോ ക്രിസ്മസ് ജില്ലാ ഫെയർ നടക്കുന്നത്. സർക്കാർ ഉത്സവ കാലഘട്ടങ്ങളിൽ നടത്തുന്ന വിപണി ഇടപെടലിൻ്റെ ഭാഗമായി ആറ് സ്ഥലങ്ങളിൽ പ്രത്യേകമായി ഷെഡ്യൂൾ വെച്ച് കേരളത്തിൽ ഫെയർ നടത്തുന്നുണ്ട്. അതിൽ എറണാകുളത്ത് നടത്തുന്ന പരുപാടിയാണ് ഇത്. സബ്സിഡി ഐറ്റംസ് പതിമൂന്ന് എണ്ണം ഇവിടെ ലഭ്യമാണ്. നോൺ സബ്സിഡി ഐറ്റംസ് എല്ലാം വളരെ വിലക്കുറവിലും ഇവിടെ ലഭിക്കും. ഇവിടെ എല്ലാത്തിനും ഡിസ്‌കൗണ്ടുണ്ട്. ശബരി ബ്രാൻഡിൻ്റെ മസാലപ്പൊടി, പുട്ട് പൊടി അങ്ങനെ ഉള്ള ഐറ്റംസ് എല്ലാം വില കുറച്ച് ഇവിടെ നൽകുന്നുണ്ട്.
Supplyco christmas district fair
Supplyco christmas district fair
advertisement

കേക്കുകൾ ഉൾപ്പെടെ ക്രിസ്മസിന് ആവശ്യമുള്ള എല്ലാ സാധനങ്ങളും ഇവിടെ ഉണ്ട്. ജനങ്ങൾ പരമാവധി കുറഞ്ഞ ചെലവിൽ ക്രിസ്മസ് ആഘോഷിക്കുക എന്ന സർക്കാരിൻ്റെ നയം നടപ്പാക്കാൻ സപ്ലൈകോയെ ചുമതല പെടുത്തിയിരിക്കുന്നതിൻ്റെ ഭാഗം ആയിട്ടാണ് ഇത് നടത്തുന്നത്. ഒരു റേഷൻ കാർഡിന് ലിമിറ്റ് ചെയ്ത അളവിൽ സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭിക്കും. അതിൽ കൂടുതൽ ആണെങ്കിൽ നോൺ സബ്സിഡി നിരക്കിലും ലഭിക്കും. അരി, പഞ്ചസാര, മുളക്, വെളിച്ചെണ്ണ, ചെറുപയർ, വൻപയർ, കടല, ഉഴുന്ന്, ജീരകം, ഉലുവ എന്നിവ ലഭ്യമാണ്. മറ്റ് പ്രൈവറ്റ് കമ്പനികൾ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളും എല്ലാം എംആർപിയിൽ താഴ്ന്ന വിലയിൽ ലഭ്യമാണ്. അതുകൂടാതെ എല്ലാദിവസവും ഉച്ചക്ക് രണ്ടര മുതൽ നാല് മണി വരെയുള്ള ഫ്ലാഷ് സെയിൽ ഉണ്ട്. സെയിലിൽ ഇപ്പോൾ പറഞ്ഞിരിക്കുന്ന ഡിസ്‌കൗണ്ടിൽ നിന്ന ഉൽപന്നങ്ങൾക്ക് വീണ്ടും വില കുറച്ച് നൽകുന്നു. ജനങ്ങളെ കൂടുതൽ ആകർഷിക്കാൻ ഒരു അഡിഷണൽ സ്കീം കൂടെ ഇതിൻ്റെ ഭാഗം ആയിട്ട് ചെയ്യുന്നുണ്ട് എന്ന് സപ്ലൈകോ കൊച്ചി ഡിപ്പോ മാനേജർ പറയുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജയ അരി വിൽപ്പന വില (സബ്സിഡിയിൽ) 33.00 രൂപ, (നോൺ സബ്സിഡിയിൽ) 44.00 രൂപ. മട്ട അരി (സബ്സിഡിയിൽ) 33.00 രൂപ (നോൺ സബ്സിഡിയിൽ) 44.50. ചെറുപയർ (സബ്സിഡിയിൽ) 90 രൂപ, (നോൺ സബ്സിഡിയിൽ) 115.50. കടല (സബ്സിഡിയിൽ) 69 രൂപ, (നോൺ സബ്സിഡിയിൽ) 100.80. പച്ചരി (സബ്സിഡിയിൽ) 29 രൂപ, (നോൺ സബ്സിഡിയിൽ) 41 രൂപ. പഞ്ചസാര (സബ്സിഡിയിൽ) 34.65, (നോൺ സബ്സിഡിയിൽ) 43.01 രൂപ, ഉഴുന്ന് (സബ്സിഡിയിൽ) 95 രൂപ, (നോൺ സബ്സിഡിയിൽ) 141.76 രൂപ, മുളക് (500gm) (സബ്സിഡിയിൽ) 76.65 രൂപ.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
2024 സപ്ലൈകോ ജില്ലാ ക്രിസ്മസ് ഫെയർ ഡിസംബർ 30 വരെ
Open in App
Home
Video
Impact Shorts
Web Stories