ലോക്‌സഭയിൽ ചട്ടം 377 പ്രകാരം വിഷയം ഉന്നയിച്ചതിനും തുടർന്ന് നടത്തിയ ഇടപെടലുകളുടെയും ഫലമായിട്ടാണ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ മാറ്റ വകുപ്പ് മന്ത്രി ഭുപേന്ദർ യാദവ് ഈ വിവരം അറിയിച്ചത്. പുതുക്കിയ ഏകീകൃത മാനേജ്മെൻ്റ് പദ്ധതി തയ്യാറാക്കാനും ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ഈ തുക വിനിയോഗിക്കും. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകവും കൊല്ലം ജില്ലയിലെ പ്രധാന കുടിവെള്ള ഉറവിടവുമായ ശാസ്താംകോട്ട തടാകത്തിന് 2001 മുതൽ കേന്ദ്രസഹായം ലഭ്യമാണ്. ജലപരിസ്ഥിതി സംരക്ഷണ ദേശീയ പദ്ധതിയുടെ ഭാഗമായി ഇതുവരെ ₹88.855 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
advertisement
തടാകത്തിൻ്റെ ദീർഘകാല സംരക്ഷണം, ജലഗുണമേന്മ ഉറപ്പാക്കൽ, കുടിവെള്ള സുരക്ഷ എന്നിവ ലക്ഷ്യമാക്കി കൂടുതൽ കേന്ദ്രസഹായം ലഭ്യമാക്കാൻ തുടർന്നും ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
