പട്ടയമിഷൻ സമഗ്രമായി നടപ്പിലാക്കി റെക്കോർഡ് എണ്ണത്തിൽ പട്ടയങ്ങൾ വിതരണം ചെയ്യാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. അഞ്ചു വർഷത്തിനിടെ കേരളത്തിലെ 97 ശതമാനം കുടുംബങ്ങൾക്കും സ്വന്തമായി ഭൂമി ലഭിച്ചതെന്നത് സംസ്ഥാനത്തിൻ്റെ അഭിമാന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. കടൽപുറമ്പോക്കിൽ ഭൂമി അനുവദിക്കുന്നതിലെ നിയമപരമായ തടസ്സങ്ങൾ പോലും മറികടക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം പേർക്ക് വീട് നൽകാൻ സാധിച്ചതും സർക്കാരിൻ്റെ സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവാണെന്ന് മന്ത്രി പറഞ്ഞു.
advertisement
സി കേശവൻ സ്മാരക ടൗൺഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ ചിഞ്ചുരാണി അധ്യക്ഷത വഹിച്ചു. തൃശൂരിൽ നടന്ന സംസ്ഥാന പട്ടയമേളയുടെ ഉദ്ഘാടനച്ചടങ്ങ് വേദിയിൽ തത്സമയം പ്രദർശിപ്പിച്ചു. കൊല്ലം, കൊട്ടാരക്കര, കുന്നത്തൂർ, കരുനാഗപ്പള്ളി താലുക്കുകളിൽ 929 പട്ടയങ്ങൾ വിതരണം ചെയ്തു. പത്തനാപുരം, പുനലൂർ താലുക്കുകളിൽ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിലായി 1,940 പട്ടയങ്ങളും കൈമാറി. എംഎൽഎമാരായ എം നൗഷാദ്, എം മുഖേഷ് എന്നിവർ ഉൾപ്പെടെ നിരവധി ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
