TRENDING:

കോട്ടവട്ടം–ഇളമ്പൽ റോഡ് ഇനി ഹൈടെക്: 4.5 കോടിയുടെ ബി.എം. & ബി.സി. നവീകരണം ഉടൻ

Last Updated:

4.5 കോടി രൂപയുടെ ബി.എം. & ബി.സി. നിലവാരത്തിലുള്ള റോഡ് പണിയും, എല്ലാ വീടുകളിലും സൗജന്യ കുടിവെള്ളം ഉറപ്പാക്കിയ നേട്ടവും മന്ത്രി കെ.ബി. ഗണേഷ് കുമാർ വിശദീകരിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
4.5 കോടി രൂപ വിനിയോഗിച്ച് ബി.എം. & ബി.സി. നിലവാരത്തിൽ നവീകരിക്കുന്ന കോട്ടവട്ടം–ഇളമ്പൽ റോഡിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. കോട്ടവട്ടം–ബഥേൽ–നരിക്കൽ റോഡിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
.
.
advertisement

പത്തനാപുരത്തെ എല്ലാ വീടുകളിലും സൗജന്യമായി കുടിവെള്ള കണക്ഷൻ ലഭ്യമാക്കിയതായി മന്ത്രി വ്യക്തമാക്കി. മുൻഗണന വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് 15,000 ലിറ്റർ വെള്ളം സൗജന്യമായി വിതരണം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ ഒരുക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണ് കോട്ടവട്ടം–ബഥേൽ–നരിക്കൽ റോഡ് നിർമ്മിക്കുന്നത്. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അമൽ ബാബു അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kollam/
കോട്ടവട്ടം–ഇളമ്പൽ റോഡ് ഇനി ഹൈടെക്: 4.5 കോടിയുടെ ബി.എം. & ബി.സി. നവീകരണം ഉടൻ
Open in App
Home
Video
Impact Shorts
Web Stories