TRENDING:

സ്മാർട്ടായി ഉമ്മന്നൂർ വില്ലേജ് ഓഫീസ്; പട്ടയമേള മുതൽ ഡിജിറ്റൽ റീ-സർവേ വരെ എളുപ്പത്തിൽ

Last Updated:

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളെ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിൻ്റെ ഭാഗമായി ഉമ്മന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ശിലാസ്ഥാപനം നിർവ്വഹിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടായി മാറുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പുതുതായി നിർമ്മിക്കുന്ന ഉമ്മന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിൻ്റെ ശിലാസ്ഥാപനം ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു വർഷത്തിനുള്ളിൽ ഉമ്മന്നൂർ വില്ലേജ് ഓഫീസ് യാഥാർത്ഥ്യമാക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൊട്ടാരക്കര മേഖലയിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടായി മാറുന്നുണ്ടെന്നും എഴുകോണിൽ ഷോപ്പിംഗ് കോംപ്ലക്സിൻ്റെയും മാർക്കറ്റ് സമുച്ചയത്തിൻ്റെയും സമീപത്ത് പുതിയ വില്ലേജ് ഓഫീസ് നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.
.
.
advertisement

കേരളത്തിലെ വില്ലേജ് ഓഫീസുകൾ ഹാളുകളും ഇരിപ്പിട സൗകര്യങ്ങളും ഉൾപ്പെടെ അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ചുവരികയാണ്. ജില്ലയിൽ ഡിജിറ്റൽ റീ-സർവേ പൂർത്തിയാകുന്നതോടെ ഭൂമിയുടെ വിശദമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സംവിധാനവും പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലൈഫ് ഭവന പദ്ധതിയിലൂടെ അഞ്ചുലക്ഷം പേർക്ക് വീട് നൽകി. ജില്ലയിൽ 1940 പേർക്ക് പട്ടയങ്ങൾ വിതരണം ചെയ്തതായും സംസ്ഥാനത്ത് നാലരലക്ഷത്തിലധികം പേർക്ക് ഭൂമി ലഭിച്ചതായും മന്ത്രി പറഞ്ഞു. പട്ടയമേള സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

18 കോടി രൂപ ചെലവിൽ കൊട്ടാരക്കര കെഎസ്ആർടിസി സ്റ്റാൻഡിൻ്റെയും 12.9 കോടി രൂപ ചെലവിൽ കൊട്ടാരക്കര കോടതി സമുച്ചയത്തിൻ്റെയും നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബ്രിജേഷ് എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ എൻ. ദേവിദാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എസ്. ഷിജു കുമാർ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.കെ. മനോഹരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോബിൻ ജേക്കബ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ആർ. സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൊട്ടാരക്കര തഹസീൽദാർ ജി. മോഹനകുമാരൻ നായർ എന്നിവർ ഉൾപ്പെടെ വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kollam/
സ്മാർട്ടായി ഉമ്മന്നൂർ വില്ലേജ് ഓഫീസ്; പട്ടയമേള മുതൽ ഡിജിറ്റൽ റീ-സർവേ വരെ എളുപ്പത്തിൽ
Open in App
Home
Video
Impact Shorts
Web Stories