TRENDING:

കൊല്ലം സിവിൽ സ്റ്റേഷൻ പരിസരത്ത് ശുചിത്വ ക്യാമ്പയിൻ — മാലിന്യസംസ്‌കരണം ശക്തമാക്കാൻ നിർദേശങ്ങൾ

Last Updated:

മാലിന്യങ്ങള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കാൻ കോര്‍പറേഷന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഓണാഘോഷങ്ങള്‍ ഹരിതചട്ടങ്ങള്‍ പാലിച്ചുമാത്രം നടത്തും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിവിൽ സ്റ്റേഷൻ പരിസരത്തെ മാലിന്യസംസ്‌കരണത്തിന് കൂടുതൽ കാര്യക്ഷമത കൈവരിക്കാനായി ശുചിത്വ ക്യാമ്പയിൻ സംബന്ധിച്ച യോഗത്തിൽ നിർദേശങ്ങൾ ഉയർന്നു. യോഗത്തിൻ്റെ അധ്യക്ഷനായ എഡിഎം ജി. നിര്‍മല്‍ കുമാര്‍ കുറ്റമറ്റനിലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍  ആവശ്യപ്പെട്ടു.
,
,
advertisement

സാംക്രമിക രോഗപകര്‍ച്ച തടയുന്നതിനും, വെള്ളം കെട്ടിനില്‍ക്കുന്നത് കൃത്യമായി ഒഴിവാക്കണം. ടാങ്കുകള്‍ വൃത്തിയാണെന്ന് ഉറപ്പാക്കണം. പൊതുശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുൻകൈയെടുത്ത് പ്രവർത്തനങ്ങൾ നടപ്പിലാക്കണം. ഓഫീസ്തല ശുചീകരണത്തിന് പ്രാധാന്യം നൽകുകയും മാലിന്യങ്ങള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുകയും ചെയ്യാൻ കോര്‍പറേഷന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഓണാഘോഷങ്ങള്‍ ഹരിതചട്ടങ്ങള്‍ പാലിച്ചുമാത്രം നടത്തും. സിവില്‍സ്റ്റേഷനിലെ പൊതുശൗചാലയങ്ങളുടെ ശുചീകരണവും ഉറപ്പാക്കും. ജൈവ-അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പ്രത്യേകസംവിധാനങ്ങള്‍ ഒരുക്കും. ഒഴിഞ്ഞഇടങ്ങളില്‍  അലങ്കാര-പച്ചക്കറിചെടികളുടെ ഗ്രോബാഗുകള്‍ സ്ഥാപിക്കും. ശനിയാഴ്ചകള്‍ പൊതുശുചിത്വദിനങ്ങളായി (ഡ്രൈ ഡേ) ആചരിക്കാനും തീരുമാനിച്ചു. ആരോഗ്യവകുപ്പ്, ശുചിത്വമിഷന്‍, കോര്‍പ്പറേഷന്‍, തദ്ദേശ സ്വയംഭരണം, പൊതുവിദ്യാഭ്യാസം, ഫിഷറീസ്, കൃഷി, വാട്ടര്‍അതോറിറ്റി വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തിൽ പങ്കെടുത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kollam/
കൊല്ലം സിവിൽ സ്റ്റേഷൻ പരിസരത്ത് ശുചിത്വ ക്യാമ്പയിൻ — മാലിന്യസംസ്‌കരണം ശക്തമാക്കാൻ നിർദേശങ്ങൾ
Open in App
Home
Video
Impact Shorts
Web Stories