TRENDING:

കൊല്ലം നഗരഹൃദയത്തിൽ ഇനി 'ഒ.എൻ.വി. സ്ക്വയർ': മഹാകവിക്ക് സ്മാരകമൊരുക്കാൻ സർക്കാർ അനുമതി

Last Updated:

ശിൽപി തിരഞ്ഞെടുക്കൽ, രൂപരേഖ തയ്യാറാക്കൽ, സാങ്കേതിക അനുമതികൾ എന്നിവ ഉടൻ ആരംഭിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാള സാഹിത്യത്തിലെ മഹാനായ കവിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ ഒ.എൻ.വി. കുറുപ്പിന് കൊല്ലം നഗരത്തിൽ സ്മാരകം നിർമ്മിക്കാൻ സർക്കാർ ഭരണാനുമതി നൽകി. 2025–26 ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിക്കാണ് അനുമതി ലഭിച്ചത്.
.
.
advertisement

കൊല്ലം നഗരത്തിൻ്റെ ഹൃദയഭാഗമായ ആശ്രാമം മൈതാനത്തിന് മുൻവശം പൊതുമരാമത്ത് വകുപ്പ് റോഡുകൾ സംഗമിക്കുന്ന റൗണ്ട് എബൗട്ടിനെ 'ഒ.എൻ.വി. സ്ക്വയർ' എന്ന പേരിൽ വികസിപ്പിക്കും. ഇവിടെ ഒ.എൻ.വി. കുറുപ്പിൻ്റെ പൂർണ്ണമായ വെങ്കല പ്രതിമ സ്ഥാപിക്കും.

പദ്ധതി നടപ്പാക്കുന്നതിനായി ഒരു കോടി രൂപ സാംസ്കാരിക വകുപ്പിൽ നിന്ന് അനുവദിച്ചു. ശിൽപി തിരഞ്ഞെടുക്കൽ, രൂപരേഖ തയ്യാറാക്കൽ, സാങ്കേതിക അനുമതികൾ എന്നിവ ഉടൻ ആരംഭിക്കും. പ്രദേശത്തിൻ്റെ സൗന്ദര്യവൽക്കരണം, അലങ്കാര വിളക്കുകൾ, ഇരിപ്പിട സൗകര്യങ്ങൾ, പച്ചപ്പു വികസനം തുടങ്ങിയ സംവിധാനങ്ങളും പദ്ധതിയിൽ ഉൾപ്പെടും. മുഖ്യമന്ത്രി പിണറായി വിജയൻ, ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവർ പദ്ധതിക്ക് പിന്തുണ നൽകി.

advertisement

മലയാള കവിതയെ സാധാരണജനഹൃദയങ്ങളിൽ എത്തിച്ച മഹാകവിയായിരുന്നു ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്ന ഒ.എൻ.വി. കുറുപ്പ് . ജ്ഞാനപീഠം ഉൾപ്പെടെ നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കവിത, ഗാനരചന, എന്നീ മേഖലകളിലെ അദ്ദേഹത്തിൻ്റെ സംഭാവനകൾ കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തിൽ അനശ്വരമാണ്. ഈ സ്മാരക പദ്ധതി അദ്ദേഹത്തിൻ്റെ സൃഷ്ടിപാരമ്പര്യത്തെയും സാഹിത്യ സംഭാവനകളെയും വരും തലമുറകൾക്ക് പരിചയപ്പെടുത്തുന്ന സ്ഥിരമായ അടയാളമായി മാറുമെന്നാണ് പ്രതീക്ഷ.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kollam/
കൊല്ലം നഗരഹൃദയത്തിൽ ഇനി 'ഒ.എൻ.വി. സ്ക്വയർ': മഹാകവിക്ക് സ്മാരകമൊരുക്കാൻ സർക്കാർ അനുമതി
Open in App
Home
Video
Impact Shorts
Web Stories