കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയെ അടയാളപ്പെടുത്തുന്നത് അഞ്ച് വിളക്കിന്റെ നാട് എന്നാണ്. സ്വാതന്ത്ര്യ സമര സേനാനി വേലുത്തമ്പി ദളവയാണ് ഈ കൽവിളക്ക് തൂൺ നിർമിച്ചത്. മണ്ണെണ്ണ ഉപയോഗിച്ച് കത്തിക്കുന്ന അഞ്ച് വിളക്കുകൾ ഇപ്പോഴും ചങ്ങാനാശ്ശേരിയുടെ അഭിമാനമായി നിലനിൽക്കുന്നു.
കോട്ടയത്തെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് ചങ്ങനാശ്ശേരി ചന്ത. തിരുവിതാംകൂർ ദളവയായിരുന്ന വേലുത്തമ്പി ദളവയാണ് ചങ്ങനാശ്ശേരിയിൽ ഒരു ചന്തയും വിശാലമായ ഒരു പണ്ടകശാലയും നിർമിച്ചത്. പ്രധാനമായും കോട്ടയത്ത് നിന്നുള്ള വ്യാപാരികളും മറ്റു സമീപ പ്രദേശങ്ങളിൽ നിന്നുള്ള കച്ചവടക്കാരും ഈ ചന്തയിലാണ് കച്ചവടം ചെയ്തിരുന്നത്. ആദ്യമായി ഒരാനയെ കച്ചവടം ചെയ്താണ് വേലുത്തമ്പി ദളവ ചന്തക്ക് തുടക്കം കുറിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ