സാധാരണ എല്ലാ ദിവസവും പുലർച്ചെ പള്ളിയിൽ പോകാറുണ്ടായിരുന്ന ഷൈനിയും കുട്ടികളും അന്നും പള്ളിയിൽ പോകുന്നെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. വഴിയിലേക്ക് ഇറങ്ങിയ ശേഷം മുന്നോട്ടു നടക്കാൻ മടിക്കുന്ന ഇളയ കുട്ടിയുടെ കയ്യിൽ ഷൈനി ബലമായി പിടിച്ചുകൊണ്ടു പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മൂത്തകുട്ടി ഇവരുടെ പിന്നാലെ പോകുന്നതും കാണാം. പിന്നീട് രാവിലെ 5.20ന് നിലമ്പൂർ എക്സ്പ്രസ് ട്രെയിനിന് മുന്നിൽ ചാടിയാണ് ഷൈനിയും കുട്ടികളും ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
advertisement
ഷൈനിയെയും മക്കളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ഭർത്താവ് നോബിയുടെ പ്രവൃത്തികള്‍ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. ഷൈനിയും മക്കളും ജീവനൊടുക്കുന്നതിന് മുൻപ് ഭർത്താവ് നോബി ഇവരെ ഫോണിൽ വിളിച്ചിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. തൊട്ടുമുൻപുള്ള ദിവസം നോബി മദ്യലഹരിയിൽ ഷൈനിയെ ഫോൺ ചെയ്തിരുന്നെന്ന് കണ്ടെത്തി. വിവാഹമോചന കേസിൽ സഹകരിക്കില്ല, കുട്ടികളുടെ ചെലവിനു പണം നൽകില്ല, സ്ത്രീധനമായി നൽകിയ പണവും സ്വർണവും തിരികെ നൽകില്ല തുടങ്ങിയ കാര്യങ്ങൾ നോബി പറഞ്ഞതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയ നോബിക്കെതിരെ ഗാർഹിക പീഡന കേസ് കൂടി ചുമത്തിയിട്ടുണ്ട്.
