TRENDING:

ആർപ്പോ 2026: ജെൻഡർ പ്രമേയമായ ചലച്ചിത്രമേളയും സാംസ്‌കാരിക പരിപാടികളുമായി മേളയ്ക്ക് തുടക്കം

Last Updated:

'ഞാൻ രേവതി', 'ബി 32 മുതൽ 44 വരെ' തുടങ്ങിയ സിനിമകളുടെ പ്രദർശനത്തോടെ മേളയ്ക്ക് തുടക്കം കുറിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
Choose
News18 on Google
advertisement
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന 'ആർപ്പോ 2026' പരിപാടിയുടെ ഉദ്ഘാടനം വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ സബീന ബീഗം നിർവഹിച്ചു. സ്ത്രീകൾക്ക് യാതൊരുവിധ മുൻവിധികളും അതിരുകളും കൂടാതെ ഒത്തു കൂടാൻ ഒരിടം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജെൻഡർ പാർക്കിൻ്റെ നേതൃത്വത്തിൽ ആർപ്പോ നടത്തിവരുന്നതെന്നും അവരുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കാനും കഴിവുകൾ പ്രകടമാക്കാനും വേണ്ടിയുള്ള സ്വതന്ത്ര്യമായ വേദിയാണ് ആർപ്പോയെന്നും ഉദ്ഘാടന ചടങ്ങിൽ അവർ പറഞ്ഞു. യു എൻ വുമൻ, കേരള ചലച്ചിത്ര അക്കാഡമി, പി.കെ. റോസി ഫിലിം സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പ്രോഗാം സംഘടിപ്പിച്ചിരിക്കുന്നത്.
ആർപ്പോ 2026
ആർപ്പോ 2026
advertisement

11 മണി മുതൽ നടന്ന ജെൻഡർ പ്രമേയമായ ചലച്ചിത്രോത്സവത്തിൽ ഞാൻ രേവതി, ഫെമിനിച്ചി ഫാത്തിമ, ബി 32 മുതൽ 44 വരെ, എന്നീ സിനിമകൾ പ്രദർശിപ്പിച്ചു. വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിൽ ഫെബ്രുവരി 25 മുതൽ 28 വരെയാണ് ആർപ്പോ 2026 സംഘടിപ്പിക്കുന്നത്. ജെൻഡർ പ്രമേയമായ ചലച്ചിത്രോത്സവത്തിൽ ഓപ്പൺ ഫോറം, പാനൽ ചർച്ചകൾ, കൾച്ചറൽ പരിപാടികൾ എന്നിവ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചടങ്ങിൽ ജെൻഡർ പാർക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രേമൻ തറവട്ടത്ത് അധ്യക്ഷനായി. ജനറൽ പാർക്ക് റിസോഴ്സ് പേഴ്സൺ ഡോ. കെ ദിവ്യ, സോഷ്യൽ ജസ്റ്റിസ് ഡിസ്ട്രിക്ട് ഓഫീസർ അഞ്ചു മോഹൻ, യു എൻ വിമൻ സ്റ്റേറ്റ് കോഡിനേറ്റർ ഡോ. പീജ രാജൻ, റീജിയണൽ ചലച്ചിത്ര അക്കാഡമി കോർഡിനേറ്റർ നവീന സുഭാഷ്, ലൈബ്രറിയൻ ജെ അനിമോൾ തുടങ്ങിയവർ സംസാരിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ആർപ്പോ 2026: ജെൻഡർ പ്രമേയമായ ചലച്ചിത്രമേളയും സാംസ്‌കാരിക പരിപാടികളുമായി മേളയ്ക്ക് തുടക്കം
Open in App
Home
Video
Impact Shorts
Web Stories