നോർത്തേൺ റീജ്യണിലെ മികച്ച പ്രോഗ്രാം ഓഫീസർ, മികച്ച യൂണിറ്റ്, ജില്ലയിലെ മികച്ച വോളണ്ടിയർ പുരസ്ക്കാരങ്ങളാണ് യൂണിറ്റിന് ലഭിച്ചത്. റീജ്യണിലെ മികച്ച പ്രോഗ്രാം ഓഫീസർ യൂണിറ്റിലെ പ്രോഗ്രാം ഓഫീസറായി ഇ കെ ഷഹീന ടീച്ചറും, ജില്ലയിലെ മികച്ച വോളണ്ടിയളായി അൻസീറ പി.പിയെയും തെരഞ്ഞെടുത്തു.
കല്ലായിയിൽ മാലിന്യം നിറഞ്ഞ പഴയ അത്താണി 'ഹൊറിഗല്ലു' എന്ന പേരിൽ മനോഹരമായ പാർക്കായി പുനരുജ്‌ജീവിപ്പിച്ചത്, സംസ്ഥാന പുരസ്ക്കാരം ലഭിച്ച സ്നേഹാരാമം, മാനസ ഗ്രാമത്തിലെ സ്ത്രീകൾക്കായി ഫാഷൻ ഡിസൈനിംഗ് പരിശീലനവും തൊഴിലും ലഭ്യമാക്കൽ, തെക്കേപ്പുറത്തെ പ്രാദേശിക സ്വാതന്ത്ര്യ സമരസേനാനികളെകുറിച്ച് പഠനം നടത്തി കുറ്റിച്ചിറ ഹെറിറ്റേജിൽ പേരുകൾ ആലേഖനം ചെയ്യൽ കൂട്ടുകാരിക്കൊരു കൂട് ഭവന നിർമ്മാണം, ഉപജീവനം പദ്ധതി, അപ്പ് സൈക്കിളിംഗ് പദ്ധതി, പാലിയേറ്റീവ് പ്രവർത്തനം, വയനാട് ചൂരൽ മല ദുരന്ത സഹായം, പെൺകുട്ടികൾക്കായി നീന്തൽ പരിശീലനം, മില്ലറ്റ് കൃഷി, പച്ചക്കറി കൃഷി പ്ലോഗിംഗ്, ത്രിഫ്റ്റ് ഷോപ്പിംഗ്, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, പോൾ ബ്ലഡ് പ്രവർത്തനങ്ങൾ ആരോഗ്യ മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയ മികവാർന്ന പദ്ധതികളാണ് യൂണിറ്റ് ഏറ്റെടുത്ത് നടപ്പിലാക്കിയത്.
advertisement
യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പാൾ എം. അബ്ദു, പ്രിൻസിപ്പാൾ ഇൻ ചാർജ് ഡൈന കെ ജോസഫ് എന്നിവർ നേതൃത്വം നൽകി വരുന്നു. പി ടി എ, സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും പ്രോൽസാഹനവും നൽകി വരുന്നുണ്ട്.
