TRENDING:

മലയോര മേഖലയ്ക്ക് പുത്തൻ വേഗത: മലയോര ഹൈവേയുടെ രണ്ട് റീച്ചുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Last Updated:

28-ാം മൈൽ മുതൽ തലയാട് വരെയും തലയാട് മുതൽ മലപുറം വരെയുമുള്ള വികസനത്തോടൊപ്പം ചെമ്പ്ര മുതൽ 28-ാം മൈൽ വരെയുള്ള പുതിയ പ്രവൃത്തികൾക്കും ഇതോടെ തുടക്കമായി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാന സര്‍ക്കാരിൻ്റെ പ്രധാന പദ്ധതികളിലൊന്നായ മലയോര ഹൈവേയുടെ ബാലുശ്ശേരി മണ്ഡലത്തിലൂടെ കടന്നുപോകുന്ന 28ാം മൈല്‍-തലയാട് റീച്ചിൻ്റെയും ബാലുശ്ശേരി, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന തലയാട്-മലപുറം റീച്ചിൻ്റെയും ഉദ്ഘാടനവും ചെമ്പ്ര മുതല്‍ 28ാം മൈല്‍ വരെയുള്ള റീച്ചിൻ്റെ പ്രവൃത്തി ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.
മലയോര ഹൈവേയുടെ ശിലാഫലകം അനാച്ഛാദനം
മലയോര ഹൈവേയുടെ ശിലാഫലകം അനാച്ഛാദനം
advertisement

28ാം മൈല്‍ മുതല്‍ തലയാട് വരെ 6.79 കിലോമീറ്റര്‍ നീളത്തില്‍ 50 കോടി രൂപ ചെലവിട്ടുള്ള പദ്ധതിയില്‍ തലയാട് പാലവും നിര്‍മിച്ചിട്ടുണ്ട്. തലയാട്-മലപുറം-കോടഞ്ചേരി റീച്ചിന് 110.52 കോടി രൂപയാണ് ലഭ്യമായത്. ഇതില്‍ തലയാട് മുതല്‍ മലപുറം വരെ ഒന്നാം ഘട്ടമായി 9.99 കിലോമീറ്റര്‍ നീളത്തില്‍ 58.9 കോടി രൂപ ചെലവിട്ടാണ് മലയോര ഹൈവേയായി വികസിപ്പിച്ചത്. ചെമ്പ്ര മുതല്‍ 28ാം മൈല്‍ വരെയുള്ള 9.45 കിലോമീറ്ററില്‍ 51.43 കോടി രൂപയുടെ പ്രവൃത്തികളാണ് ആരംഭിക്കുന്നത്. 18 മാസമാണ് പൂര്‍ത്തീകരണ കാലാവധി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തലയാട് ടൗണില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. അഡ്വ. കെ എം സച്ചിന്‍ ദേവ് എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇസ്മായില്‍ കുറുമ്പൊയില്‍, പഞ്ചായത്ത് പ്രസിഡൻ്റുമാരായ വി എം കമലാക്ഷി, പി സജിന, ഇ സി സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ കെ ശോഭ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ബാബു, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
മലയോര മേഖലയ്ക്ക് പുത്തൻ വേഗത: മലയോര ഹൈവേയുടെ രണ്ട് റീച്ചുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Open in App
Home
Video
Impact Shorts
Web Stories