സി.ആര്‍.ഐ.എഫ്. ഫണ്ടില്‍ ഉള്‍പ്പെട്ട കുറ്റ്യാടി-വലക്കെട്ട്-കൈപ്രംകടവ് റോഡ് അഞ്ചര കിലോമീറ്റര്‍ ദൂരത്തില്‍ വീതി കുറവാണെന്ന പരാതി പരിഹരിക്കാന്‍ പഞ്ചായത്ത് പ്രസിഡൻ്റുമാര്‍, പരാതിക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം വിളിക്കണമെന്ന് ഷാഫി പറമ്പില്‍ എം പി ആവശ്യപ്പെട്ടു. തിക്കോടി ഫിഷ് ലാന്‍ഡിങ് സെൻ്ററുമായി ബന്ധപ്പെട്ട പഠനം നടക്കാത്തതില്‍ എം പി അതൃപ്തി അറിയിച്ചു.
വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മിനി വട്ടക്കണ്ടി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബിക മംഗലത്ത്, ദാരിദ്ര്യ ലഘൂകരണ വിഭാഗം മേധാവി പി വി ജസീര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Mar 04, 2026 2:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കേന്ദ്രാവിഷ്കൃത പദ്ധതികൾ സമയബന്ധിതമായി തീർക്കണം; സാങ്കേതിക തടസ്സങ്ങൾ നീക്കാൻ കോഴിക്കോട് 'ദിശ' യോഗം
