TRENDING:

Food street | 'കോഴിക്കോട് വലിയങ്ങാടിയില്‍ ഫുഡ് സ്ട്രീറ്റ് സ്ഥാപിക്കും'; മന്ത്രി മുഹമ്മദ് റിയാസ്‌

Last Updated:

ജില്ലയുടെ ഹൃദയഭാഗവും ഏറ്റവും വലിയ വ്യാപാരകേന്ദ്രമായ വലിയങ്ങാടി കേന്ദ്രീകരിച്ചാവും ഫുഡ് സ്ട്രീറ്റ് സ്ഥാപിക്കുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് സമഗ്രമായ ടൂറിസം പദ്ധതി നടപ്പാക്കാന്‍ പ്രത്യേകം സമിതി രൂപീകരിക്കുമെന്ന് ടൂറിസം -  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
advertisement

ജില്ലയിലെ ഹൃദയഭാഗവും ഏറ്റവും വലിയ വ്യാപാരകേന്ദ്രമായ വലിയങ്ങാടി കേന്ദ്രീകരിച്ചാവും ഫുഡ് സ്ട്രീറ്റ് സ്ഥാപിക്കുകയെന്നാണ് മന്ത്രി പറഞ്ഞത്. ഒരു സ്ഥിരം സംവിധാനമായിട്ടാണ് ഫുഡ്‌സ്ട്രീറ്റ് വിഭാവന ചെയ്തതെന്നും ഭാവിയില്‍ മറ്റു നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട് കോര്‍പറേഷനും ടൂറിസം വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി 2022 മെയ് മാസത്തിലാണ് ആരംഭിക്കുക. സ്ഥിരം ഫുഡ് സ്ട്രീറ്റ് പദ്ധതിയായ ഇതിന്റെ മാര്‍ഗ്ഗരേഖ രൂപീകരിച്ച സമിതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ചെരിപ്പ്കടയില്‍ വന്‍ തീപിടിത്തം; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

advertisement

കോഴിക്കോട്: കോഴിക്കോട് കൊളത്തറയില്‍ റഹ്‌മാന്‍ ബസാറിലെ ചെരിപ്പ്കടയില്‍ വന്‍ തീപിടിത്തം. ബിനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെരുപ്പ് കടയിലാണ് തീപിടിച്ചത്.

ഇന്ന് പുലര്‍ച്ചയോടെ കടയ്ക്ക് പിടിച്ച തീ അഗ്‌നിശമന സേന എത്തി ആറ് മണിയോടെ നിയന്ത്രണ വിധേയമാക്കി. ആറ് ഫയര്‍ എഞ്ചിനുകളുടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്.

ചെരുപ്പ് കട പൂര്‍ണ്ണമായും കത്തി നശിച്ചതിന് പുറമേ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത് എന്നാണ് വിലയിരുത്തല്‍.

Also Read - 'നിങ്ങള് ചത്താലും വേണ്ടില്ല;ഇത് അഭിമാനപ്രശ്നം'; E-ഓട്ടോയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ ഹൃദ്രോഗിയെ നടുറോഡില്‍ ഇറക്കി വിട്ടു

advertisement

കടയ്ക്ക് സമീപം താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം അപകട കാരണം എന്നാണ് പ്രഥമിക വിലയിരുത്തല്‍.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തീഅണയ്ക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ആറോളം ഫയര്‍എഞ്ചിനുകള്‍ എത്തിയത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
Food street | 'കോഴിക്കോട് വലിയങ്ങാടിയില്‍ ഫുഡ് സ്ട്രീറ്റ് സ്ഥാപിക്കും'; മന്ത്രി മുഹമ്മദ് റിയാസ്‌
Open in App
Home
Video
Impact Shorts
Web Stories