'നിങ്ങള് ചത്താലും വേണ്ടില്ല;ഇത് അഭിമാനപ്രശ്നം'; E-ഓട്ടോയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ ഹൃദ്രോഗിയെ നടുറോഡില്‍ ഇറക്കി വിട്ടു
- Published by:Karthika M
- news18-malayalam
Last Updated:
ആശുപത്രിയില്‍ പോകുന്നതിനായി ജയപ്രകാശ് കയറിയ ഇ-ഓട്ടോ മറ്റൊരു ഓട്ടോ ബ്ലോക്ക് ചെയ്ത് നിര്‍ത്തുകയും പോകാന്‍ അനുവദിക്കില്ലെന്ന് പറയുകയും ചെയ്തു
കോഴിക്കോട് : കോഴിക്കോട് ഇലക്ട്രിക് ഓട്ടോ സര്‍വീസിനെതിരായ (Electric Auto Service) പ്രതിഷേധത്തിനിടെ ഒരു വിഭാഗം ഓട്ടോ ഡ്രൈവര്‍മാര്‍ ഹൃദ്രോഗിയെ നടുറോഡില്‍ ഇറക്കിവിട്ടു. തൃശൂര്‍ സ്വദേശി ജയപ്രകാശിനാണ് ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്നും ദുരനുഭവമുണ്ടായത്.
ആശുപത്രിയില്‍ പോകുന്നതിനായി ജയപ്രകാശ് കയറിയ ഇ-ഓട്ടോ മറ്റൊരു ഓട്ടോ ബ്ലോക്ക് ചെയ്ത് നിര്‍ത്തുകയും പോകാന്‍ അനുവദിക്കില്ലെന്ന് പറയുകയും ചെയ്തു. രണ്ട് ഗുളിക കഴിച്ചതാണെന്നും എങ്ങനെയെങ്കിലും ആശുപത്രിയില്‍ എത്തിക്കണമെന്നും ഓട്ടോ വിടണമെന്നും ജയപ്രകാശ് പറഞ്ഞെങ്കിലും ''നിങ്ങള് ചത്താലും വേണ്ടിയില്ല, ഞങ്ങളുടെ അഭിമാന പ്രശ്‌നമാണിതെന്നു''മാണ് ഓട്ടോക്കാരന്‍ പറഞ്ഞതെന്നും ജയപ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്കാണ് ജയപ്രകാശിന് ദുരനുഭവം ഉണ്ടായത്. യാത്രക്കാരനും ഓട്ടോ ഡ്രൈവറും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുത്തു.
advertisement
അതേ സമയം ഇലക്ട്രിക് ഓട്ടോകളെ വഴിയില്‍ തടയുന്ന അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഇകഠഡ ജില്ലാ നേതൃത്ത്വം പറഞ്ഞു.
പെര്‍മിറ്റില്ലാതെ ഓടുന്ന ഇലക്ട്രിക് ഓട്ടോകളെ തടയാന്‍ തീരുമാനിച്ചിട്ടില്ലെന്ന് CITU ആവര്‍ത്തിക്കുമ്പോഴും കോഴിക്കോട് നഗരത്തില്‍ ഇത്തരത്തിലുള്ള അതിക്രമങ്ങളാണ് ഇലക്ട്രിക് ഓട്ടോകള്‍ക്കെതിരെ ഉണ്ടാവുന്നത്. അതിക്രമം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോഴിക്കോട് ജില്ലാ ഇലക്ട്രിക് ഓട്ടോ കമ്മറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 23, 2021 11:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
'നിങ്ങള് ചത്താലും വേണ്ടില്ല;ഇത് അഭിമാനപ്രശ്നം'; E-ഓട്ടോയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ ഹൃദ്രോഗിയെ നടുറോഡില്‍ ഇറക്കി വിട്ടു


