TRENDING:

തിരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാനും ഹരിതചട്ടം പാലിക്കാനും 'ഹരിത മായാജാലം'; കോഴിക്കോട് മാജിക് ഷോ പര്യടനം തുടങ്ങി

Last Updated:

മജീഷ്യൻ രാജീവ് മേമുണ്ട നയിക്കുന്ന മാജിക് ഷോയുടെ ജില്ലാതല ഉദ്ഘാടനം അസിസ്റ്റൻ്റ് കലക്ടർ ഡോ. എസ് മോഹനപ്രിയ നിർവഹിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനും ഹരിതചട്ടം പാലിക്കുന്നതിനും പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും അവബോധമുണ്ടാക്കുന്നതിൻ്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്‍, 'സ്വീപ്' എന്നിവ ചേര്‍ന്നൊരുക്കിയ 'ഹരിത മായാജാലം' മാജിക് ഷോ ജില്ലയില്‍ പര്യടനം ആരംഭിച്ചു. മജീഷ്യന്‍ രാജീവ് മേമുണ്ടയുടെ നേതൃത്വത്തിലാണ് വിവിധ കോളേജുകളിലും പൊതുസ്ഥലങ്ങളിലും മാജിക് ഷോ അവതരിപ്പിക്കുന്നത്.
മാജിക് ഷോ പര്യടനം
മാജിക് ഷോ പര്യടനം
advertisement

കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന ജില്ലാതല ഉദ്ഘാടനം അസിസ്റ്റൻ്റ് കലക്ടര്‍ ഡോ. എസ് മോഹനപ്രിയ നിര്‍വഹിച്ചു. ജില്ലാ ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ ഇ ടി രാകേഷ്, ഹരിത കേരള മിഷന്‍ കോഓഡിനേറ്റര്‍ ഷാജി സ്റ്റീഫന്‍, ഐ.വി.ഒ. ഷാഹുല്‍ ഹമീദ്, സി കെ സരിത്ത്, കെ പി രാധാകൃഷ്ണന്‍, ഒ ജോതിഷ് എന്നിവര്‍ സംസാരിച്ചു. വിവിധ കോളേജുകളിലെ എന്‍.എസ്.എസ്. വോളണ്ടിയര്‍മാര്‍ പരിപാടിയില്‍ പങ്കാളികളായി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
തിരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാനും ഹരിതചട്ടം പാലിക്കാനും 'ഹരിത മായാജാലം'; കോഴിക്കോട് മാജിക് ഷോ പര്യടനം തുടങ്ങി
Open in App
Home
Video
Impact Shorts
Web Stories