TRENDING:

കോഴിക്കോട് ബീച്ചിൽ കരവിരുതിൻ്റെ വിസ്മയം; 'കൈത്താര' മേളയ്ക്ക് ആവേശകരമായ സമാപനം

Last Updated:

കേന്ദ്ര സർക്കാരിൻ്റെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരക്ഷക മന്ത്രാലയത്തിൻ്റെ കീഴിലുള്ള പദ്ധതിപ്രകാരം നിർമിച്ച ഉത്പന്നങ്ങളാണ് കൈത്താര മേളയിൽ ഇടംപിടിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പണിയായുധങ്ങൾ, തടിയിൽ തീർത്ത ഉരുപ്പടികൾ, കൈത്തറി തുണിത്തരങ്ങൾ തുടങ്ങി ഡബ്ല്യു.പി.സി.യിൽ നിർമിച്ച ഉത്പന്നങ്ങളുടെ നിര തന്നെയൊരുക്കിയാണ് കോഴിക്കോട് ബീച്ച് ആസ്പിൻ കോർട്ട്യാർഡിൽ ഭാരത സർക്കാർ എം എസ് എം ഈ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ 'കൈത്താര' മേളയ്ക്ക് തുടക്കമായത്. പി.എം. വിശ്വകർമപദ്ധതിയിലെ കരകൗശല വിദഗ്‌ധരുടെ സൃഷ്ടികൾ ഇവിടെ മിതമായ വിലയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.
കൈത്താര മേള 
കൈത്താര മേള 
advertisement

കേന്ദ്ര സർക്കാരിൻ്റെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരക്ഷക മന്ത്രാലയത്തിൻ്റെ കീഴിലുള്ള പദ്ധതിപ്രകാരം നിർമിച്ച ഉത്പന്നങ്ങളാണിവ. 50-ൽ പരം സ്റ്റാളുകളിലായി വൈദഗ്ധ്യത്തോടെ തയ്യാറാക്കിയ വസ്തുക്കൾ കൈത്താര മേളയിൽ ഇടംപിടിച്ചിരിന്നു.

ലോഹപ്പണിക്കാർ, ശില്പികൾ, നെയ്ത്തുകാർ, പാവ നിർമാതാക്കൾ തുടങ്ങിയവരിൽ നിന്ന് നേരിട്ട് ഉത്പന്നങ്ങളെക്കുറിച്ച് ചോദിച്ചറിയാനും മേളയിൽ അവസരമുണ്ട്. കുട്ടികളെ ആകർഷിക്കുന്ന പാവകൾക്കും കളിപ്പാട്ടങ്ങൾക്കുമായി പ്രത്യേക സ്റ്റാളുണ്ട്. ചിരട്ട കൊണ്ട് നിർമിച്ച കരകൗശലവസ്തുക്കൾ ആരെയും അദ്ഭുതപ്പെടുത്തും.

കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രാജീവ് മേള ഉദ്ഘാടനം ചെയ്തു. യു.സി. സജിത മോൾ അധ്യക്ഷത വഹിച്ചു. എം.എ. സഫൂറ, എസ്. ജ്യോതിസ്, സി.വി. മാത്യൂസ് ഇഷാഖ് കളത്തിങ്കൽ, യോഗേഷ് കേ ശവൻ, അരുണിമ മർക്കോസ്, നിതിൻ എന്നിവർ സംസാരിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ദിവസവും സെമിനാറുകളും കലാപരിപാടികളുമുണ്ടായിരുന്നു. ശനി, ഞായർ ദിവസങ്ങളിലും മേള സജ്ജീവമായി. രാവിലെ 11 മുതൽ രാത്രി ഒൻപതുവരെയായിരുന്നു കൈത്താര മേളയുടെ പ്രദർശനവും വിൽപ്പനയും. കൈത്താര മേള ഞായറാഴ്ച അവസാനിച്ചു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കോഴിക്കോട് ബീച്ചിൽ കരവിരുതിൻ്റെ വിസ്മയം; 'കൈത്താര' മേളയ്ക്ക് ആവേശകരമായ സമാപനം
Advertisement
Open in App
Home
Video
Impact Shorts
Web Stories