TRENDING:

മാലിന്യമുക്ത നാളേയ്ക്കായി വിദ്യാർത്ഥിക്കൂട്ടം: കൊയിലാണ്ടി നഗരസഭയിൽ 'എക്കോസെൻസ്' ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു

Last Updated:

12 സ്കൂളുകൾ പങ്കെടുത്ത പരിപാടിയിൽ മികച്ച ശുചിത്വ പരിപാലനം നടത്തുന്ന സ്കൂളുകളെ ആദരിക്കുകയും അർഹരായ വിദ്യാർത്ഥികൾക്ക് എക്കോസെൻസ് സ്കോളർഷിപ്പുകൾ വിതരണം ചെയ്യുകയും ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിദ്യാര്‍ഥികളില്‍ ശുചിത്വ-മാലിന്യ പരിപാലന ബോധവത്കരണത്തിനായി നടപ്പാക്കുന്ന എക്കോസെന്‍സ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയില്‍ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 12 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ എക്കോസെന്‍സ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിൻ്റെ ഭാഗമായ പഠനോത്സവത്തിൽ പങ്കെടുത്തു. പഠനോത്സവത്തിൻ്റെ ഭാഗമായി പുനരുപയോഗ സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്ന പ്രദര്‍ശനവും സംഘടിപ്പിച്ചു.
സ്റ്റഡി ഫെസ്റ്റിവൽ ഉദ്ഘാടനം
സ്റ്റഡി ഫെസ്റ്റിവൽ ഉദ്ഘാടനം
advertisement

ശുചിത്വ - മാലിന്യ പരിപാലനം മികച്ച രീതിയില്‍ നടത്തുന്ന സ്‌കൂളുകളില്‍ കാവുംവട്ടം എം.യു.പി., ഫിഷറീസ് ഗവ. ടെക്കനിക്കല്‍ ഹൈസ്‌കൂള്‍, പന്തലായനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. എക്കോ സെന്‍സ് സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. പഠനോത്സവം നഗരസഭ ചെയര്‍പേഴ്സണ്‍ യു കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ എം നജീബ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ എ പി സുധീഷ്, എം ദൃശ്യ, കൗണ്‍സിലര്‍മാരായ ശ്രീജാ റാണി, കെ വി സുരേഷ്, സി കെ ജയദേവന്‍, ലൈജു ടീച്ചര്‍, സി.സി.എം. കെ സി രാജീവന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി സുനില്‍കുമാര്‍, ജെ.എച്ച്.ഐ. ലിജോയ് ലൂയിസ് എന്നിവര്‍ സംസാരിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
മാലിന്യമുക്ത നാളേയ്ക്കായി വിദ്യാർത്ഥിക്കൂട്ടം: കൊയിലാണ്ടി നഗരസഭയിൽ 'എക്കോസെൻസ്' ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories