ഗ്രാനൂലാർ സബ് ബേസ്, വെറ്റ് മിക്സ് മെക്കാഡം എന്നിവയോട് കൂടി അടിത്തറ ബലപ്പെടുത്തി റോഡ് വീതി കൂട്ടി ചെയ്യുന്നതിനും ആവശ്യമായ സ്ഥലങ്ങളിൽ ഡ്രൈനേജ്, കലുങ്ക് സംവിധാനങ്ങൾ ഒരുക്കി സുരക്ഷാ സംവിധാനങ്ങൾ, മാർക്കിങ് എന്നിവയോട് കൂടി പ്രവൃത്തി പൂർത്തീകരിക്കുന്നതിനുള്ള വിഹിതവും അടങ്ങുന്നതാണ് പദ്ധതി.
ചടങ്ങിൽ പി.ടി.എ. റഹീം എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ഫസീല, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആര്‍ വി ജാഫര്‍, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. രാജന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ രാധാ ഹരിദാസ്, ആബിദ് അമ്പിലോളി, പെരുവയല്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സൺ അനീഷ് പാലാട്ട്, മെമ്പര്‍മാരായ എ.ടി. ജയശ്രീ, കെ.ടി. സാജിത, ഉഷ അമ്പടത്ത്, പെരുമണ്ണ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടി നിസാര്‍, എന്‍.ടി. അബ്ദുള്ള നിസാര്‍, പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം, അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി കെ രഞ്ജി, അസി. എഞ്ചിനീയർ അതുൽ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ എന്നിവര്‍ സംസാരിച്ചു.
advertisement
