TRENDING:

ലിറ്റിൽ കൈറ്റ്‌സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കാലിക്കറ്റ് ഗേൾസ് എച്ച്.എസ്.എസ്. ജില്ലയിലെ മികച്ച യൂണിറ്റ്

Last Updated:

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് പദ്ധതിയുടെ കോഴിക്കോട് ജില്ലാതല അവാർഡുകൾ പ്രഖ്യാപിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പൊതുവിദ്യാലയങ്ങളില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റില്‍ കൈറ്റ്‌സ്' പദ്ധതിയിലെ സംസ്ഥാനതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കാലിക്കറ്റ് ഗേള്‍സ് എച്ച്.എസ്.എസ്. ജില്ലയിലെ മികച്ച യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടു. ചേന്ദമംഗലൂര്‍ എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും, സാവിയോ എച്ച്.എസ്.എസ്. ദേവഗിരി മൂന്നാം സ്ഥാനവും നേടി.
കാലിക്കറ്റ് ഗേൾസ് എച്ച്എസ്എസ്
കാലിക്കറ്റ് ഗേൾസ് എച്ച്എസ്എസ്
advertisement

ഹൈടെക് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ജില്ലയിലെ 162 ഹൈസ്‌കൂളുകളിലാണ് നിലവില്‍ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളുള്ളത്. ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന സ്‌കൂളുകള്‍ക്ക് യഥാക്രമം 40,000, 30,000, 20,000 രൂപയാണ് ലഭിക്കുക. പുരസ്‌കാര തുകയ്ക്ക് പുറമെ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും ഈ സ്‌കൂളുകള്‍ക്ക് ലഭിക്കും. ഉപജില്ലാതല മികവിനായി സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

ജി.എച്ച്.എസ്.എസ്. പൂനൂര്‍, ജി.എച്ച്.എസ്.എസ്. നല്ലളം, ജി.എച്ച്.എസ്.എസ്. കൊടുവള്ളി, പൊയില്‍കാവ് എച്ച്.എസ്., ടെക്‌നിക്കല്‍ എച്ച്.എസ്. കോഴിക്കോട്, ജി.എച്ച്.എസ്.എസ്. പെരിങ്ങളം, മര്‍ക്കസ് ഗേള്‍സ് എച്ച്.എസ്. കാരന്തൂര്‍, എം.കെ.എച്ച്.എം.എം.ഒ. വി.എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ് മുക്കം, സെൻ്റ് ജോര്‍ജ് എച്ച്.എസ്. വിലങ്ങാട്, നൊച്ചാട് എച്ച്.എസ്.എസ്., സെൻ്റ് ആൻ്റണിസ് എച്ച്.എസ്. കണ്ണോത്ത്, എം.ജെ.വി.എച്ച്.എസ്. വില്യാപ്പള്ളി, സെൻ്റ് ആൻ്റണിസ് ജി.എച്ച്.എസ്.എസ്. വടകര യൂണിറ്റുകള്‍ ഉപജില്ലകളിലെ മികച്ച യൂണിറ്റുകളായി തിരഞ്ഞെടുക്കപ്പെട്ടു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനം, സാമൂഹിക ഇടപെടല്‍, സ്‌കൂള്‍ വിക്കി, ഹൈടെക് ക്ലാസ്‌റൂം പരിപാലനം തുടങ്ങി 16 മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാണ് ജേതാക്കളെ നിശ്ചയിച്ചത്. അവധിക്കാലത്ത് നടക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും. വിജയികളുടെ പൂര്‍ണ്ണരൂപം www.kite.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ലിറ്റിൽ കൈറ്റ്‌സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കാലിക്കറ്റ് ഗേൾസ് എച്ച്.എസ്.എസ്. ജില്ലയിലെ മികച്ച യൂണിറ്റ്
Open in App
Home
Video
Impact Shorts
Web Stories