കാലിക്കറ്റ് സര്‍വകലാശാല എന്‍.എസ്.എസ്. പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ. വി വിജയകുമാര്‍ മുഖ്യാതിഥിയായി. ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി മുഹമ്മദ് സലീം അധ്യക്ഷനായി. ജില്ലാ വിമുക്തി മിഷന്‍ കോഓഡിനേറ്റര്‍ ടി വി ജിതേഷ്, എക്‌സൈസ് വകുപ്പ് പ്രിവൻ്റീവ് ഓഫീസര്‍ എന്‍ ജലാലുദ്ദീന്‍, ജില്ലാ വിമുക്തി മിഷന്‍ മാനേജര്‍ ടി എം ശ്രീനിവാസന്‍, എന്‍.എസ്.എസ്. ജില്ലാ കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, ഗവ. ലോ കോളേജ് അസി. പ്രൊഫസര്‍ ബി എസ് ബിനീഷ് കുമാര്‍, ഫാറൂഖ് ട്രെയിനിങ് കോളേജ് അസി. പ്രൊഫസര്‍ ഡോ. സി നൗഫല്‍, ഗവ. ലോ കോളേജ് അസി. പ്രൊഫസര്‍ ആയിഷ സന, എന്‍.എസ്.എസ്. വോളണ്ടിയര്‍ സെക്രട്ടറി അലീന ദീപ ഷാജി, ഷിയാദ് ഹസ്സന്‍ എന്നിവര്‍ സംസാരിച്ചു.
advertisement
മത്സരത്തില്‍ മാനാഞ്ചിറ ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ ഒന്നും മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് രണ്ടും മര്‍കസ് ലോ കോളേജ് മൂന്നും സ്ഥാനം നേടി. വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി നിയമ സാക്ഷരത ബോധവത്കരണവും സംവാദവും സംഘടിപ്പിച്ചു.
