കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയും എന്നായിരുന്നു പരാതി. പുള്ളാവൂർ പുഴയിൽ മുപ്പതടി പൊക്കത്തിലാണ് ആരാധകർ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ചത്. കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ ആവേശം സോഷ്യൽമീഡിയയിൽ വൈറലായതോടെ അന്താരാഷ്ട്ര മധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു.
Also Read- കണ്ണൂരിൽ ബ്രസീൽ ആരാധകൻ ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽനിന്ന് വീണു മരിച്ചു
പുഴയുടെ നടുവിലെ തുരുത്തിലായിരുന്നു അർജന്റീനൻ ആരാധകർ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത്. പിന്നാലെ തോറ്റുകൊടുക്കാതെ ബ്രസീൽ ഫാൻസും രംഗത്തിറങ്ങി. 40 അടി വലുപ്പത്തിൽ നെയ്മറുടെ കട്ടൗട്ടും സ്ഥാപിച്ചു.
advertisement
കേരളത്തിലെ ഫുട്ബോൾ ആവേശം വലിയ ചർച്ചയായെങ്കിലും മെസ്സിയേയും നെയ്മറേയും കരയിലേക്ക് കയറ്റാനാണ് പഞ്ചായത്തിന്റെ തീരുമാനം. സ്ഥലത്ത് പരിശോധന നടത്തിയെന്നും പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് കട്ടൗട്ടുകൾ നീക്കാൻ ഉത്തരവിട്ടതെന്നുമാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.