കണ്ണൂരിൽ ബ്രസീൽ ആരാധകൻ ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽനിന്ന് വീണു മരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
രണ്ടു ദിവസം മുമ്പാണ് ഫ്ലക്സ് കെട്ടുന്നതിനിടെ നിതീഷ് മരത്തിൽനിന്ന് വീണത്, ഗുരുതരമായി പരിക്കേറ്റ നിതീഷ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരിച്ചത്
കണ്ണൂർ: ഫ്ലെക്സ് കെട്ടുന്നതിനിടെ ബ്രസീൽ ആരാധകൻ മരത്തിനു മുകളിൽ നിന്ന് വീണ് മരിച്ചു. കണ്ണൂർ ജില്ലയിലെ അഴീക്കോടാണ് സംഭവം ഉണ്ടായത്. അലവിൽ സ്വദേശിയായ നിതീഷ് (47) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പാണ് ഫ്ലക്സ് കെട്ടുന്നതിനിടെ നിതീഷ് മരത്തിൽനിന്ന് വീണത്. ഗുരുതരമായി പരിക്കേറ്റ നിതീഷ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരിച്ചത്.
advertisement
advertisement
സംസ്ഥാനത്ത്, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ ഫുട്ബോൾ ആവേശം നിറഞ്ഞുകഴിഞ്ഞു. മുക്കിലും മൂലയിലും ഇഷ്ട ടീമുകൾക്കും താരങ്ങൾക്കും ആശംസകൾ നേർന്ന് ആരാധകർ ഫ്ലക്സുകളും കട്ടൌട്ടുകളും സ്ഥാപിക്കുകയാണ്. പ്രധാനമായും അർജന്‍റീന, ബ്രസീൽ ടീമുകളുടെ ആരാധകരാണ് രംഗത്തുള്ളത്. ഇംഗ്ലണ്ട്, ജർമ്മനി, സ്പെയിൻ, ഹോളണ്ട്, ഫ്രാൻസ് ടീമുകൾക്കും ഈ കൊച്ചുകേരളത്തിൽ നൂറുകണക്കിന് ആരാധകരുണ്ട്.
advertisement
നേരത്തെ കോഴിക്കോട് ജില്ലയിൽ ഒരു പുഴയുടെ നടുവിൽ ആരാധകർ സ്ഥാപിച്ച ലയണൽ മെസിയുടെ കൂറ്റൻ കട്ടൌട്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കോഴിക്കോട് നഗരത്തിൽ നിന്ന് 21 കിലോമീറ്റർ അകലെ കരുവട്ടൂർ പഞ്ചായത്തിലെ പുല്ലാവൂർ ഗ്രാമത്തിൽ കുറുങ്ങാട്ടു കടവ് പുഴയുടെ നടുവിലാണ് ലയണൽ മെസ്സിയുടെ 30 അടി കട്ട് ഔട്ട് സ്ഥാപിച്ചത്. ഇതിന് പിന്നാലെ ബ്രസീൽ ആരാധകർ നെയ്മറുടെ ഫ്ലക്സും സമീപത്തായി സ്ഥാപിച്ചിരുന്നു.
advertisement
advertisement
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ ഫുട്ബോൾ ആവേശം വരുംദിവസങ്ങളിൽ ഉച്ഛസ്ഥായിയിലെത്തും. നാടും നഗരവും ഫുട്ബോൾ ലോകകപ്പിനെ വരവരേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽ കട്ടൌട്ടുകളും ഫ്ലക്സുകളും ഉയരും. ഇക്കാര്യത്തിൽ ആരാധകർ തമ്മിൽ ശക്തമായ കിടമത്സരമാണ് മലബാറിലെങ്ങും ദൃശ്യമാകുക.