അഞ്ചുകിലോമീറ്റർ റൺ ഫോർ ഫണ്ണിൽ പങ്കെടുത്ത ദേശീയ ബാഡ്മിൻ്റൺ താരംകൂടിയായ പി.പി. മുർഷാദിൻ്റെ ജന്മനാട്ടിലെ ആദ്യ മാരത്തൺ അനുഭവമാണിത്. മാതൃഭൂമിയുടെയും വി കെ സിയുടെയും നേതൃത്വത്തിൽ ജനുവരി 11ന് കോഴിക്കോട് ഫ്രീഡം സ്ക്വയറിൽ നടത്തിയ മാരത്തോൺ മികച്ച പിന്തുണയാണ് നേടിയത്. അടുത്ത വർഷം മാതൃഭൂമി നടത്തുന്ന മാരത്തണിൽ പങ്കെടുത്ത് പത്ത് കിലോമീറ്റർ വിഭാഗത്തിൽ മെഡൽ നേടുമെന്ന് മുർഷിദ് ഉറപ്പിച്ച് പറയുന്നു. 'തൻ്റെ ഒപ്പം ഓടിയവരിൽ ജയിച്ചവരെയും, താൻ തോൽപ്പിച്ചവരെയും കണ്ടത് മുന്നേറാനുള്ള ഊർജമായി' മുർഷാദ് കാണുന്നു.
advertisement
തിരുവനന്തപുരത്ത് എയർഫോഴ്‌സ് സംഘടിപ്പിച്ച മാരത്തണിലാണ് മുർഷാദ് ആദ്യം പങ്കെടുക്കുന്നത്. അതിലും മികച്ച ടൈമിങ്ങിലാണ് മുർഷാദ് ഈ വട്ടം പൂർത്തിയാക്കിയത്. ഇരുപത്തിയാറ് വർഷമായി കൃത്രിമ കാലുപയോഗിച്ചാണ് മുർഷാദിൻ്റെ ഓരോ ചുവടും. ദേശീയ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിനായുള്ള തയ്യാറെടുപ്പിലാണ് മുർഷാദ്.
