കെട്ടിടം നിൽക്കുന്ന 16.6 സെൻ്റ് സ്ഥലം 2009-ൽ പഞ്ചായത്ത് ഭരണ സമിതി വില കൊടുത്തു വാങ്ങിയതായിരുന്നു. സ്‌ഥലം പിന്നീട് രജിസ്ട്രേഷൻ വകുപ്പിനു കൈമാറിയാണ് കെട്ടിട നിർമാണം തുടങ്ങിയത്. ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അശ്വതി ഷിനിലേഷ്, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അജയ് ബോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിപിൻദാസ്, തസ്ലീന കബീർ, സി വിജയൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ ഗീത, കെ ശ്രീജ, രജിസ്ടേഷൻ ജോയിൻ്റ് ഇൻസ്പെക്ടർ ജനറൽ സാജൻകുമാർ, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ കെ മധു പിഡബ്ല്യുഡി ബിൽഡിംഗ്‌സ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ പി ഷാനിത് തുടങ്ങിയവർ സംസാരിച്ചു. മുൻ എംഎൽഎമാരായ പി വിശ്വൻ, കെ ദാസൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Mar 02, 2026 2:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
അത്യാധുനിക സൗകര്യങ്ങളോടെ ചേമഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിന് പുതിയ മന്ദിരം
