നിര്‍മ്മാണം പൂര്‍ത്തിയായ 3 നിലയുള്ള കെട്ടിടത്തില്‍ 9 ക്ലാസ് റൂമുകള്‍, സയന്‍സ്, മാക്സ്, സോഷ്യല്‍, ലാംഗ്വേജ് എന്നിവക്കായുള്ള ലാബുകള്‍, ഡൈനിംഗ് ഹാള്‍, ലൈബ്രറി, സ്റ്റാഫ് റൂം, പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ്ലറ്റുകള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള ടോയ്ലറ്റുകള്‍ എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്.
ചടങ്ങിൽ വിദ്യാകിരണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി. പ്രവീണ്‍കുമാര്‍ പദ്ധതി വിശദീകരണം നല്‍കി. അസി. എക്സിക്യുട്ടീവ് എഞ്ചിനിയര്‍ ചിത്ര വാസു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആര്‍.വി. ജാഫര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ.കെ. അജിത് പ്രസാദ്, കോഴിക്കോട് റൂറല്‍ എ.ഇ.ഒ. കുഞ്ഞിമൊയ്തീന്‍ കുട്ടി, മാവൂര്‍ ബി.പി.സി. ജോസഫ്, എസ്.എം.സി. ചെയര്‍മാന്‍ എം. ഷുക്കൂര്‍, എം.പി.ടി.എ. പ്രസിഡൻ്റ് ആര്‍.വി. സജ്ന, പി.ടി.എ. വൈസ് പ്രസിഡൻ്റ് ദിവ്യ മനോജ്, പ്രിന്‍സിപ്പാള്‍ എം.പി. ശ്രീവിദ്യ, പി.ടി.എ. പ്രസിഡൻ്റ് എം.പി. ബൈജു , ഹെഡ്മിസ്ട്രസ്സ് വി.ആര്‍. ആശ സിന്ധു എന്നിവര്‍ സംസാരിച്ചു.
advertisement
