ഗോത്ര വർഗ്ഗങ്ങളുടെ വിദ്യാഭ്യാസ, ആരോഗ്യ, പാർപ്പിട ഉന്നമനം, സാമ്പത്തിക ഉന്നമനം, സംസ്കാരിക പാരമ്പര്യ സംരക്ഷണം ലക്ഷ്യമാക്കിയാണ് ഗോത്രശ്രീ പദ്ധതി ആവിഷ്കരിച്ചത്. ഹയർ സെക്കൻ്ററി എൻ എസ് എസ് ജില്ലാ പദ്ധതിയായ ഗോത്രശ്രീ പദ്ധതിയുടെ ഭാഗമായി ജില്ലാ തല ഉദ്ഘാടനം കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഗോത്രവർഗ്ഗ കുടുംബങ്ങർക്ക് വേണ്ടി എൻ എസ് എസ് വളണ്ടിയർമാർ സംഭരിച്ച 300 ൽ പരം വസ്ത്രങ്ങൾ ഏറ്റുവാങ്ങി കൊണ്ട് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി വി രാജൻ നിർവ്വഹിച്ചു. ചടങ്ങിൽ സീനിയർ അസിസ്റ്റൻ്റ് ഡോ: അഷറഫ് കയ്യലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. എൻ എസ് എസ് സൗത്ത് ജില്ലാ കൺവീനർ എം കെ ഫൈസൽ മുഖ്യാതിഥിയായി.
advertisement
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി വത്സല, ക്ഷേമകാര്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർ പെഴ്സൺ ഷാജികുന്നത്ത്, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ ഡോളി, കൽപ്പറ്റ ക്ലസ്റ്റർ കൺവീനർ ഡോ: വി പി സുഭാഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാമ ചന്ദ്രൻ, സിനി ജോജി, രഞ്ജിത, മാസ്റ്റർ മുഹമ്മദ് ഫാസിൽ, കുമാരി ഷിത ഫെമിൻ എന്നിവർ ആശംസകളർപ്പിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ യഹ്‌യ എം പി സ്വാഗതവും. സുബിൻ പി എസ് നന്ദിയും പറഞ്ഞു.
