കോഴിക്കോട് ജില്ലയിലെ 48 ബഡ്സ് - ബി ആർ സി സ്ഥാപനങ്ങളിലെ 350ലേറെ മത്സരാർത്ഥികൾ ബഡ്‌സ് സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. നാടോടിനൃത്തം, ഒപ്പന, ലളിതഗാനം, നാടൻ പാട്ട് എന്ന മത്സരങ്ങൾ രണ്ടു വേദികളിലായി ആദ്യദിനം നടന്നു.
പെയിൻ്റിംഗ് ക്രയോൺ, ചിത്രരചന പെൻസിൽ, ഉപകരണ സംഗീതങ്ങളായ ചെണ്ട കീബോർഡ് എന്നീ സ്റ്റേജിതരമത്സരങ്ങളും നടന്നു കഴിഞ്ഞു. വെസ്റ്റ് ഹിൽ ഗവ: പോളിടെക്നിക് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് പ്രശസ്ത മിമിക്രി സിനിമ - സീരിയൽ താരം ദേവരാജ് കോഴിക്കോട് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി സി കവിത ചടങ്ങിന് അധ്യക്ഷത വഹിച്ചു.
advertisement
ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും മുൻ ബഡ്‌സ് സ്കൂൾ അധ്യാപികയുമായ കെ. എം. നിനു വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Feb 02, 2026 4:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
വാണിമേലിൻ്റെ കുതിപ്പ്! 31 പോയിൻ്റോടെ 'മഴവില്ല്' കലോത്സവത്തിൽ ഒന്നാമത്
